ഏഴ് ഓവര്‍ മുമ്പ് തന്നെ തീരുമാനം അറിഞ്ഞിരുന്നു; കാത്തിരിക്കുകയായിരുന്നെന്നും വിജയ് ശങ്കര്‍
Last Updated:
43 ാം ഓവര്‍ മുതല്‍ ഞാന്‍ അവസാന ഓവര്‍ എറിയുന്നതും കാത്തിരിക്കുകയായിരുന്നു
നാഗ്പുര്‍: ഇന്ത്യന്‍ ടീമിന്റെ ഇന്നലത്തെ ഒരൊറ്റ ജയത്തോടെ സൂപ്പര്‍താര പരിവേഷം കൈവന്നിരിക്കുകയാണ് തമിഴ്‌നാട്ടുകാരന്‍ വിജയ് ശങ്കറിന്. അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ 11 റണ്‍സ് മതിയെന്നിരിക്കെ പന്തെറിഞ്ഞ ശങ്കര്‍ വെറും രണ്ട് റണ്‍സ് മാത്രം വിട്ടു നല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തുകയായിരുന്നു. എന്നാല്‍ നിര്‍ണ്ണായക സമയത്ത് പന്തറിയേണ്ടി വരുമെന്നത് താന്‍ നേരത്തെ അറിഞ്ഞിരുന്നെന്നും പിന്നീട് അതിനുള്ള കാത്തിരിപ്പില്‍ ആയിരുന്നെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ശങ്കര്‍.
മത്സര ശേഷം യൂസ്‌വേന്ദ്ര ചാഹലിന്റെ ചാഹല്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ടീമിന്റെ തന്ത്രം നേരത്തെ അറിഞ്ഞിരുന്നെന്ന് വ്യക്തമാക്കിയത്. 'നിര്‍ണായക സമയത്ത് സമ്മര്‍ദ്ദമില്ലാതെ ബൗള്‍ ചെയ്ത് വിക്കറ്റെടുക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. 10 റണ്‍സ് ഡിഫന്‍സ് ചെയ്യാന്‍ ഞാന്‍ തയ്യാറെടുത്തിരുന്നു. 43 ാം ഓവര്‍ മുതല്‍ ഞാന്‍ അവസാന ഓവര്‍ എറിയുന്നതും കാത്തിരിക്കുകയായിരുന്നു.' താരം പറഞ്ഞു.
Men Of The Moment - Captain @imVkohli & ice cool @vijayshankar260 relive #TeamIndia's 500th ODI win in our latest episode of Chahal 📺 - by @28anand
P.S. Did Vijay continue the rest of his interview in Hindi with @yuzi_chahal? 😁😁
Full Video link here https://t.co/EG645crRXT pic.twitter.com/xyVFWCvN4A
— BCCI (@BCCI) March 6, 2019
advertisement
എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു അത് നടപ്പിലാക്കാന്‍ കഴിഞ്ഞെന്നും വിജയ് ശങ്കര്‍ പറഞ്ഞു. അവസാന ഓവറിലെത്തുമ്പോഴേക്ക് ഷമിയുടെയും ബൂംറയുടെയും ജഡേജ, കുല്‍ദീപ് എന്നിവരുടെയും ഓവറുകള്‍ തീര്‍ന്നതോടെയാണ് ആദ്യ ഓവറില്‍ തല്ലു വാങ്ങിയിട്ടും ശങ്കറിനെ തന്നെ പന്തെറിയാന്‍ ടീം ഏല്‍പ്പിച്ചത്. എന്നാല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ താരം ടീമിന് ജയം സമ്മാനിക്കുകയും ചെയ്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2019 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏഴ് ഓവര്‍ മുമ്പ് തന്നെ തീരുമാനം അറിഞ്ഞിരുന്നു; കാത്തിരിക്കുകയായിരുന്നെന്നും വിജയ് ശങ്കര്‍