TRENDING:

Paris Olympics 2024: പാരിസ് ഒളിമ്പിക്സ്: ഡ്രസ് കോഡും കിറ്റും പുറത്തിറക്കി

Last Updated:

ഒളിമ്പിക്‌സില്‍ ഇന്ത്യ വിജയകുതിപ്പ് നടത്തുമെന്ന് കേന്ദ്ര കായികവകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാരിസ് ഒളിമ്പിക്‌സിന് ദിവസങ്ങള്‍ ശേഷിക്കെ ഡ്രസ് കോഡും കിറ്റും പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പാരീസിലേക്ക് പോകുന്ന താരങ്ങളുടെ യാത്രയയപ്പ് ചടങ്ങിനിടെയാണ് ഡ്രസ് കോഡ് അനാവരണം ചെയ്തത്. ഒളിമ്പിക്‌സില്‍ ഇന്ത്യ വിജയകുതിപ്പ് നടത്തുമെന്ന് കേന്ദ്ര കായികവകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ കായികമേഖലയ്ക്ക് പ്രാധാന്യം നല്‍കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement

'' ഈ ടീം കായിക മേഖലയിലെ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ടോക്കിയോയില്‍ ഏഴ് മെഡലുകളാണ് നാം നേടിയത്. അതിനുമുമ്പ് 2016ലെ റിയോ ഒളിമ്പിക്‌സില്‍ രണ്ട് മെഡലാണ് ഇന്ത്യ നേടിയത്. നീരജ് ചോപ്ര സ്വര്‍ണ്ണമെഡല്‍ നേടിയതോടെ 67-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ മെഡല്‍ പട്ടികയില്‍ 48-ാം സ്ഥാനത്തെത്തി. ഇത്തവണ നമ്മുടെ താരങ്ങള്‍ മെഡല്‍ വാരിക്കൂട്ടും,'' മാന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

നിരവധി അത്‌ലറ്റുകളും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയായ പി ടി ഉഷയും കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കായിക താരങ്ങളെ വാര്‍ത്തെടുക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയായ ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം സ്‌കീം അഥവ TOPS നെപ്പറ്റിയും ചടങ്ങില്‍ വിശദമാക്കി. അത്‌ലറ്റുകള്‍ക്ക് പാരീസില്‍ മികച്ച സൗകര്യം ഉറപ്പാക്കുമെന്ന് പി.ടി ഉഷ വ്യക്തമാക്കി.

advertisement

'ഡോ. ദിന്‍ഷ പര്‍ദിവാലയുടെ നേതൃത്വത്തില്‍ ശക്തമായ ഒരു ടീമിനെ ഞങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ വിദഗ്ധര്‍, വെല്‍നസ് വിദഗ്ധര്‍, പോഷകാഹാര വിദഗ്ധര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, സ്ലീപ് സയന്റിസ്റ്റുകള്‍ എന്നിവരും ഉള്‍പ്പെടുന്നു,'' പി ടി ഉഷ പറഞ്ഞു.

ഫോര്‍മല്‍ ഡ്രസ്സ്, സ്‌പോര്‍ട്‌സ് ഡ്രസ്സ്, ട്രാവല്‍ ഡ്രസ്സ് എന്നിവയടങ്ങുന്ന മൂന്ന് കിറ്റാണ് പുറത്തിറക്കിയത്. 120 അത്‌ലറ്റുകള്‍ അടങ്ങിയ സംഘമാണ് പാരീസിലേക്ക് പുറപ്പെടുന്നത്. ഒളിമ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവും ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര, 16 അംഗ ഹോക്കി ടീം, 21 ഷൂട്ടിംഗ് താരങ്ങള്‍ എന്നിവരും സംഘത്തിലുള്‍പ്പെടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'' ഇതാദ്യമായി അത്‌ലറ്റുകള്‍ക്കും കോച്ചിംഗ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് അലവന്‍സ് നല്‍കും. മികച്ച പ്രകടനം കാഴ്ച വെച്ചായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ തിരികെ എത്തുക,'' പി ടി ഉഷ അവകാശപ്പെട്ടു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024: പാരിസ് ഒളിമ്പിക്സ്: ഡ്രസ് കോഡും കിറ്റും പുറത്തിറക്കി
Open in App
Home
Video
Impact Shorts
Web Stories