TRENDING:

IPL Media Rights | ഐപിഎൽ സംപ്രേഷണാവകാശം: ഡിജിറ്റൽ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ വയാകോം 18

Last Updated:

പാക്കേജ് ബിയിൽ ഡിജിറ്റൽ അവകാശം വരുന്നു. എന്താണ് പാക്കേജ് സി?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#ചേതൻ നരുള
IPL
IPL
advertisement

ഇന്ത്യൻ പ്രീമിയർ ലീഗിൻെറ (IPL) 2023-2027 വർഷങ്ങളിലേക്കുള്ള സംപ്രേഷണാവകാശത്തിന് (Media Rights) വേണ്ടിയുള്ള ലേലം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ആ വലിയ വാർത്ത പുറത്ത് വന്നത്. ആമസോൺ പ്രൈം സ്പോർട്ട് (Amazon Prime Sports) ലേലത്തിന് ഇല്ലെന്ന് അറിയിച്ച് കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്. അമേരിക്കൻ യൂറോപ്യൻ മാർക്കറ്റുകളിലെ വമ്പൻമാരാണ് പ്രൈം സ്പോർട്ട്. കഴിഞ്ഞ കുറച്ച് കാലമായി അവർ ക്രിക്കറ്റിൽ, പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ന്യൂസിലൻറിൻെറ മത്സരങ്ങളുടെ അവകാശം നേടിയെടുത്താണ് അവർ ക്രിക്കറ്റിൽ തുടക്കമിട്ടത്. ഐപിഎൽ അവകാശങ്ങളിലെ പാക്കേജ് സിയിലായിരുന്നു ആമസോൺ പ്രധാനമായും നോട്ടമിട്ടിരുന്നത്.

advertisement

എന്താണ് പാക്കേജ് സി? പാക്കേജ് എ പ്രധാനമായും ടിവി സംപ്രേഷണ അവകാശവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പാക്കേജ് ബിയിൽ ഡിജിറ്റൽ അവകാശം വരുന്നു. അഞ്ച് സീസണുകളിലുമുള്ള 98 നോൺ എക്സ്ക്ലൂസീവ് മത്സരങ്ങളാണ് പാക്കേജ് സിയിൽ വരുന്നത്. 410 മത്സരങ്ങൾ ടിവിയിൽ ലഭ്യമാവുമെന്നത് പാക്കേജ് എയും, 410 മത്സരങ്ങൾ ഡിജിറ്റലിൽ ലഭ്യമാവുന്നത് പാക്കേജ് ബിയും 98 നോൺ-എക്‌സ്‌ക്ലൂസീവ് മത്സരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെന്നത് പാക്കേജ് സിയുമാണ്. വ്യത്യസ്ത പാക്കേജുകളിലൂടെ ബിസിസിഐ ലക്ഷ്യമിട്ടത് വരുന്ന അഞ്ച് വർഷത്തെ ഐപിഎല്ലിന് രണ്ടോ അതിലധികമോ ബ്രോഡ്കാസ്റ്റേഴ്സിനെ ലഭ്യമാക്കുകയെന്നതാണ്.

advertisement

എന്താണോ ലക്ഷ്യം വെച്ചത് അത് നടപ്പിലാക്കാൻ ബിസിസിഐക്ക് സാധിച്ചു. ഐപിഎല്ലിൻെറ മൊത്തം മീഡിയ അവകാശം 48,400 കോടി രൂപയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. എൻഎഫ്എൽ കഴിഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മൂല്യമുള്ള രണ്ടാമത്തെ കായിക ഇവൻറായി ഐപിഎൽ ഇതോടെ മാറിയിരിക്കുകയാണ്. ടിവി സംപ്രേഷണാവകാശം 23,575 കോടി രൂപയ്ക്ക് ഡിസ്നി (സ്റ്റാർ) നിലനിർത്തി.

അതേസമയം, Viacom18 ഒരു വലിയ ഡിജിറ്റൽ ഗെയിം തന്നെയാണ് കളിച്ചത്. 20,500 കോടി രൂപയ്ക്ക് (ഒരു മത്സരത്തിന് 50 കോടി രൂപ) പാക്കേജ് ബി അവർ സ്വന്തമാക്കിയിരിക്കുകയാണ്. പാക്കേജ് സി 3273 കോടി രൂപയ്ക്കും സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി, ഒരു ഇന്ത്യൻ ക്രിക്കറ്റ് പ്രോപ്പർട്ടി ഒരേസമയം രണ്ട് പ്രധാന പ്ലാറ്റ്ഫോമുകളിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ പോവുകയാണെന്നതാണ് പ്രധാന നേട്ടം.

advertisement

വയാകോം18 (Viacom18) വരുന്ന അഞ്ച് വർഷത്തെ 410 ഐപിഎൽ മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേക്ഷണാവകാശം മാത്രമല്ല നേടിയിരിക്കുന്നത്. 98 മത്സരങ്ങൾ എക്സ്ക്ലൂസീവായി അതേ പ്ലാറ്റ്ഫോമിൽ നിലനിർത്താനുള്ള അവകാശവും വലിയ തുക കൊടുത്ത് അവർ നേടിയെടുത്തു. ലളിതമായി പറഞ്ഞാൽ 312 മത്സരങ്ങൾക്ക് ഓരോ മത്സരത്തിന് 50 കോടി രൂപയെന്ന നിലയിലാണ് വയാകോം18 ചെലവാക്കിയത്. എന്നാൽ, സീസൺ ഓപ്പണർ, നോക്ക് ഔട്ട് മത്സരങ്ങൾ, ഡബിൾ ഹെഡ്ഡറിലെ വൈകുന്നേരത്തെ മത്സരം എന്നിവയടക്കം മറ്റ് 98 മത്സരങ്ങൾക്ക്, ഒരു മത്സരത്തിന് 83.24 കോടി രൂപ ചെലവഴിച്ച് സംപ്രേഷണാവകാശം നേടിയെടുക്കുകയും ചെയ്തു.

advertisement

2018-2022 സീസണുകളിലെ ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി ഏറ്റവും വലിയ ലേലത്തുക ചെലവഴിച്ചത് ഫേസ്ബുക്ക് ആയിരുന്നു. 300 മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേക്ഷണാവകാശത്തിനായി 3900 കോടി രൂപയാണ് ചെലവഴിച്ചത്. അതായത് സീസണിലെ 60 മത്സരങ്ങൾക്ക് ഒരു മത്സത്തിന് 13 കോടി രൂപയെന്ന കണക്ക്. എന്നാൽ ആ തുക ഇപ്പോൾ വൻതോതിൽ വർധിച്ചു. 2023-2027 സീസണിലെ 310 മത്സരങ്ങളുടെ അവകാശത്തിനായി 3.9 ഇരട്ടി തുകയാണ് ചെലവഴിക്കേണ്ടി വന്നത്. മറ്റ് 98 മത്സരങ്ങൾക്കായി 6.4 ഇരട്ടി തുകയും വയാകോം18 നൽകി.

പാക്കേജ് എ സ്വന്തമാക്കിയ ഡിസ്നി പാക്കേജ് സിയും ലേലത്തിൽ നേടിയെടുക്കാൻ എല്ലാ ശ്രമവും നടത്തിയിരുന്നു. കൃത്യമായ ബിസിനസ് സെൻസ് തന്നെയാണ് അവരെ ഇക്കാര്യത്തിൽ നയിച്ചിരുന്നത്. ഡിസ്നിയുടെ സ്വന്തം ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മത്സരങ്ങൾ സംപ്രേഷണം ചെയ്യാനായിരുന്നു ശ്രമം. 40 മില്യൺ സബ്സ്ക്രൈബേഴ്സാണ് ഈ പ്ലാറ്റ്ഫോമിന് ഇന്ത്യയിലുള്ളത്. ഐപിഎല്ലിൻെറ ഡിജിറ്റൽ അവകാശം നേടിയെടുത്താൽ അതവർക്ക് വലിയ നേട്ടമാവുമായിരുന്നു. എന്നാൽ അവകാശം നേടാൻ ഏതറ്റം വരെ പോകാനും തയ്യാറായിട്ടാണ് വയാകോം18 എത്തിയിരുന്നത്.

അഞ്ച് വർഷം മുമ്പ് ഡിജിറ്റൽ അവകാശത്തിന് വേണ്ടി ഫേസ്ബുക്ക് ഏറ്റവും കൂടുതൽ തുക പ്രഖ്യാപിച്ച് മുന്നിലെത്തിയപ്പോൾ എയർടെൽ, ജിയോ (Jio) അഥവാ റിലയൻസ് എന്നിവയായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത് ഉണ്ടായിരുന്നത്. എയർടെൽ 3280 കോടി രൂപയും റിലയൻസ് 3075 കോടി രൂപ വരെയും നൽകാൻ തയ്യാറായിരുന്നു. ഐപിഎല്ലിൻെറ ഡിജിറ്റൽ അവകാശങ്ങൾ നേടിയെടുക്കാൻ അന്ന് തന്നെ റിലയൻസ് പരമാവധി ശ്രമിച്ചിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. റിലയൻസിൻെറ സഹസ്ഥാപനമായ ടിവി18ന് 51 ശതമാനം ഓഹരികളുള്ള വയാകോം 18 ഇത്തവണ ഐപിഎൽ ഡിജിറ്റൽ അവകാശം നേടിയെടുക്കുമെന്ന ഉറച്ച തീരുമാനത്തിൽ തന്നെയായിരുന്നു.

ടിവി സംപ്രേഷണാവകാശമാണോ ഡിജിറ്റൽ അവകാശമാണോ കൂടുതൽ നേട്ടമാവുക എന്നത് പ്രസക്തമായ ചോദ്യമാണ്. ഡിസ്നി ഇപ്പോഴും ടിവി ചാനൽ മാർക്കറ്റിൽ സജീവമായിട്ടുള്ള ഏക തെക്ക് പടിഞ്ഞാറൻ ഏഷ്യൻ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലിപ്പോഴും ജനസംഖ്യയുടെ 35 ശതമാനം ആളുകൾക്കാണ് ടെലിവിഷനുള്ളത്. അതിൽ തന്നെ കേബിൾ, സാറ്റലൈറ്റ്, ഡിടിഎച്ച് കണക്ഷനുള്ളവരുടെ എണ്ണം വീണ്ടും കുറയും.

എന്നാൽ, ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ടെലികോം മാർക്കറ്റുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. റിലയൻസ് ജിയോക്ക് ഈ വളർച്ചയിൽ വലിയൊരു പങ്കുമുണ്ട്. കഴിഞ്ഞ കുറച്ച് വർഷത്തിനിടയിൽ തന്നെ ജിയോ ടിവി, വയാംകോ18ൻെറ വൂട്ട് എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഈ രണ്ട് പ്ലാറ്റ്ഫോമുകളുടെ വളർച്ച കൂടിയാണ് ഐപിഎല്ലിൻെറ ഡിജിറ്റൽ അവകാശം നേടിയെടുത്തതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. അതിലും വലിയ കളികൾ ഇനി കാണാനിരിക്കുന്നതേയുള്ളൂ.

ഇൻറർനെറ്റ് മാർക്കറ്റ് ഇന്ന് കണ്ടൻറിൽ മാത്രം അധിഷ്ടിതമായല്ല മുന്നോട്ട് പോവുന്നത്. വീഡിയോ ഓഡിയോ പ്ലാറ്റ്ഫോമുകൾ അതിവേഗമാണ് വിപണി പിടിക്കുന്നത്. ഇതൊക്കെ കൊണ്ട് തന്നെയാണ് കൃത്യമായും ഐപിഎൽ ഡിജിറ്റൽ അവകാശങ്ങൾക്കായി റിലയൻസും വയാകോം 18ഉും ഏതറ്റം വരെയും പോയത്. 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യൻ മാർക്കറ്റിൽ നിന്ന് വലിയ നേട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഐപിഎൽ ക്രിക്കറ്റിന് ഇവിടെ വലിയൊരു പങ്ക് തന്നെ വഹിക്കാനുണ്ടെന്നത് ഉറപ്പാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(Discliamer: റിലയൻസ് ഇൻഡസ്ട്രീസിൻെറ ഉടമസ്ഥതയിലുള്ള സ്വതന്ത്ര മീഡിയ ട്രസ്റ്റിന് കീഴിലാണ്നെറ്റ‍്‍വർക്ക് -18, ടിവി18 എന്നീ കമ്പനികൾപ്രവർത്തിപ്പിക്കുന്ന ന്യൂസ് 18.കോമുള്ളത്. ഈ ലേഖനം എഴുതിയിട്ടുള്ളത് ഒരു ഫ്രീലാൻസ് ക്രിക്കറ്റ് മാധ്യമപ്രവർത്തകനാണ്. അദ്ദേഹം മുകളിൽ പറഞ്ഞിട്ടുള്ള ഒരു സ്ഥാപനത്തിലെയും ജീവനക്കാരനല്ല. ലേഖകൻെറ അഭിപ്രായം തികച്ചും സ്വതന്ത്രവും വ്യക്തിപരവുമാണ്)

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL Media Rights | ഐപിഎൽ സംപ്രേഷണാവകാശം: ഡിജിറ്റൽ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ വയാകോം 18
Open in App
Home
Video
Impact Shorts
Web Stories