സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരത്തിനു പുറമെ ഐസിസിയുടെ മികച്ച ടെസ്റ്റ് താരം, ഏകദിന താരം, ഏകദിന ടീം നായകന്‍, ടെസ്റ്റ് ടീം നായകന്‍ എന്നീ പുരസ്‌കാരങ്ങളാണ് വിരാട് സ്വന്തമാക്കിയത്. ഒരുവര്‍ഷം മൂന്ന് പുരസ്‌കാരങ്ങളും ഒരുമിച്ച് നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഇതിനുപുറമെ രണ്ടു ടീമുകളുടെയും നായകനായും തെരഞ്ഞെടുത്തതോടെ സമാനതകളില്ലാത്ത നേട്ടത്തിലേക്കാണ് വിരാട് എത്തിയത്.
Also Read: 'ലോകത്തിന്റെ നായകനായി കോഹ്‌ലി'; 2018 ലെ ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കോഹ്‌ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന താരവുമാവുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്. ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍.
കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റില്‍ നിന്ന് അഞ്ച് സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 1322 റണ്‍സാണ് കോഹ്‌ലി നേടിയിരുന്നത്. 14 ഏകദിനങ്ങളില്‍ നിന്ന് ആറ് സെഞ്ച്വറികളോടെ 1202 റണ്‍സും താരം നേടിയിരുന്നു. 37 മത്സരങ്ങളിലെ 47 ഇന്നിങ്സുകളില്‍ നിന്നായി 68.37 റണ്‍സ് ശരാശരിയില്‍ 2735 റണ്‍സാണ് താരത്തിന്റെ നേട്ടം.