TRENDING:

പത്താം ക്ലാസിലെ മാര്‍ക്ക്‌ലിസ്റ്റ് പങ്കുവെച്ച് വിരാട് കോഹ്ലി; ഏറ്റെടുത്ത് ആരാധകർ

Last Updated:

പഠനത്തിനുമൊപ്പം സ്പോര്‍ട്സിന്റെ പ്രാധാന്യത്തെ കുറിച്ച് പൗരന്മാരില്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി പ്യൂമയുടെ 'ലെറ്റ് ദേര്‍ ബി സ്പോര്‍ട്' കാമ്പെയ്നിന്റെ ഭാഗമായാണ് കോഹ്ലി മാര്‍ക്ക്‌ലിസ്റ്റ് പങ്കുവെച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് കരുത്തനാണ് വിരാട് കോഹ്ലി. കായികരംഗത്ത് തുടരുന്നതിനായി വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ് അദ്ദേഹം. ഇപ്പോൾ കോഹ്ലി തന്റെ പത്താം ക്ലാസ് മാര്‍ക്ക്ഷീറ്റ് പങ്കിട്ടിരിക്കുകയാണ്. 2004ല്‍ പശ്ചിമ വിഹാറിലെ സേവിയര്‍ കോണ്‍വെന്റ് സ്‌കൂളില്‍ നിന്ന് പാസായ പത്താം ക്ലാസിലെ മാര്‍ക്ക് ഷീറ്റാണ് കോഹ്ലി പങ്കിട്ടത്. ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ് ആന്‍ഡ് ടെക്നോളജി, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സസ്, ഇന്‍ട്രൊഡക്ടറി ഐടി (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) തുടങ്ങിയ വിഷയങ്ങള്‍ കോഹ്ലിയുടെ മാര്‍ക്ക് ലിസ്റ്റില്‍ കാണാം.
advertisement

Koo App

It’s funny how the things that add the least to your marksheet, add the most to your character. #LetThereBeSport

advertisement

View attached media content

Virat Kohli (@virat.kohli) 30 Mar 2023

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കണക്കില്‍ കോഹ്ലി പിന്നിലാണെങ്കിലും ഇംഗ്ലീഷിലും മറ്റും ഏറെ മുന്നിലാണ്. മാര്‍ക്ക് ഷീറ്റും സ്വഭാവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോഹ്ലി പറയുകയും ചെയ്തു. വിദ്യാഭ്യാസത്തിനും പരമ്പരാഗത പഠനത്തിനുമൊപ്പം സ്പോര്‍ട്സിന്റെ പ്രാധാന്യത്തെ കുറിച്ച് പൗരന്മാരില്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി പ്യൂമയുടെ ‘ലെറ്റ് ദേര്‍ ബി സ്പോര്‍ട്’ കാമ്പെയ്നിന്റെ ഭാഗമായാണ് കോഹ്ലി ഇക്കാര്യം പങ്കുവെച്ചത്. കോഹ്ലിയുടെ മാര്‍ക്ക് ഷീറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍  വൈറലായിരിക്കുകയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
പത്താം ക്ലാസിലെ മാര്‍ക്ക്‌ലിസ്റ്റ് പങ്കുവെച്ച് വിരാട് കോഹ്ലി; ഏറ്റെടുത്ത് ആരാധകർ
Open in App
Home
Video
Impact Shorts
Web Stories