TRENDING:

FIFA World Cup | അര്‍ജന്റീനയുടെ 6000 ആരാധകര്‍ക്ക് ഖത്തര്‍ ലോകകപ്പില്‍ വിലക്ക്; കാരണം?

Last Updated:

നവംബര്‍ 22-ന് സൗദി അറേബ്യയ്‌ക്കെതിരെയാണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അർജന്റീനയിലെ ആറായിരത്തോളം ആരാധകര്‍ക്ക് ഖത്തര്‍ ലോകകപ്പ് കാണാൻ സ്റ്റേഡിയങ്ങളിലെത്തുന്നതിൽ വിലക്ക്. ഇതിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവരും അക്രമാസക്തരായ ആരാധകരും ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങുന്നവരുമെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്ന് ബ്യൂണസ് ഐറിസ് സർക്കാർ അറിയിച്ചു.
advertisement

"അക്രമകാരികൾ ഖത്തറിലും ഉണ്ട്. ഫുട്ബോളിൽ സമാധാനം തിരികെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അക്രമാസക്തരായവർക്ക് സ്റ്റേഡിയത്തിനു പുറത്താണ് സ്ഥാനം," മന്ത്രി മാർസെലോ ഡി അലസ്സാൻഡ്രോ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുൻപു നടന്നിട്ടുള്ള കളികൾക്കിടെ ആക്രങ്ങൾ നടത്തിയവർക്കും പൊതുവേ കുഴപ്പക്കാരായ ആരാധകർക്കുമൊക്കെ വിലക്കുണ്ട്.

ലോകകപ്പിനോടുബന്ധിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി ഖത്തറിലെ സുരക്ഷാ അധികാരികളുമായി ഒരുമിച്ച് പ്രവർത്തിക്കാൻ രാജ്യത്തു നിന്നും പ്രതിനിധികളെ അയയ്‌ക്കുമെന്നും അലസ്സാൻഡ്രോ പറഞ്ഞു. അക്രമാസക്തരായ അർജന്റീന ആരാധകർ ലോകകപ്പിൽ പങ്കെടുക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെ, ഇക്കഴിഞ്ഞ ജൂണിൽ ദേശീയ സുരക്ഷാ മന്ത്രാലയം ഖത്തർ എംബസിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു.

advertisement

ലോകകപ്പ് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട 6,000 അർജന്റീനക്കാരിൽ, 3,000-ത്തോളം പേർ പ്രാദേശിക ലീഗ് മത്സരങ്ങൾ കാണാൻ വിലക്കുള്ളവരാണെന്നും അലസ്സാൻഡ്രോ പറഞ്ഞു.

Also Read- FIFA World Cup 2022 | 'ഖത്തറിന് ലോകകപ്പ് ആതിഥേയത്വം നൽകിയ തീരുമാനം തെറ്റായി പോയി': മുൻ ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്റർ

ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി പത്തു ദിവസം മാത്രമാണ് ബാക്കി. നവംബര്‍ 22-ന് സൗദി അറേബ്യയ്‌ക്കെതിരെയാണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സി-യിലാണ് അര്‍ജന്റീന മത്സരിക്കുന്നത്. നവംബർ 21 മുതൽ ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടക്കുക. 32 ടീമുകൾ മാറ്റുരയ്ക്കാൻ എത്തുന്ന ലോകകപ്പിലെ കലാശപ്പോരാട്ടം ഡിസംബർ 18നാണ്. അർജന്റീന, ബ്രസീൽ, ഫ്രാൻസ്, ജർമനി, പോർച്ചുഗൽ, ഇംഗ്ലണ്ട്, സ്‌പെയ്ൻ, ബെൽജിയം എന്നീ വമ്പന്മാരെല്ലാം ഇത്തവണത്തെ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

advertisement

മത്സരങ്ങള്‍ക്കുള്ള സ്ക്വാഡുകളെ പ്രഖ്യാപിച്ചിച്ച് അന്തിമഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. ടൂര്‍ണമെന്‍റിലെ ഫേവറിറ്റുകളായ ബ്രസീലിനും അര്‍ജന്‍റീനക്കുമൊപ്പം പോര്‍ച്ചുഗല്‍, ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ ടീമുകളും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. 8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ലോകകപ്പിനായി കളത്തിലിറങ്ങുന്നത്. മത്സരത്തിന്‍റെ ക്രമം വ്യക്തമാക്കുന്ന മാച്ച് ഫിക്സ്ചര്‍ ഫിഫ നേരത്തെ പുറത്തിറക്കിയിരുന്നു. ആതിഥേയരായ ഖത്തര്‍ ഇക്വഡോര്‍, സെനഗല്‍, നെതര്‍ലാന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നവംബര്‍ 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ മറ്റ് മത്സരങ്ങള്‍: നവംബര്‍ 21ന് സെനഗല്‍- നെതര്‍ലാന്‍ഡ്, 25ന് ഖത്തര്‍-സെനഗല്‍, നെതര്‍ലാന്‍ഡ്-ഇക്വഡോര്‍, 29ന് നെതര്‍ലാന്‍ഡ്-ഖത്തര്‍, ഇക്വഡോര്‍- സെനഗല്‍ മത്സരങ്ങളും നടക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനല്‍ ഡിസംബര്‍ 17 ശനിയാഴ്ച നടക്കും. ഡിസംബര്‍ 18നാണ് ഫൈനല്‍

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
FIFA World Cup | അര്‍ജന്റീനയുടെ 6000 ആരാധകര്‍ക്ക് ഖത്തര്‍ ലോകകപ്പില്‍ വിലക്ക്; കാരണം?
Open in App
Home
Video
Impact Shorts
Web Stories