Also Read-ഏകാദശി ദിനത്തിൽ വിക്ഷേപിച്ചതിനാൽ യുഎസ് ബഹിരാകാശപേടകം വിജയകരമായി ചന്ദ്രനിലെത്തി: RSS മുൻ നേതാവ്
' ദക്ഷിണേഷ്യയുടെ ഒരു വലിയ മുന്നേറ്റമാണ് ചന്ദ്രയാന്‍-2 ദൗത്യം. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് മാത്രമല്ല ആഗോള ബഹിരാകാശ രംഗത്തിന് തന്നെ അഭിമാനകരമായ ദൗത്യം... ഏത് രാജ്യം നയിക്കുന്നു എന്നതിലുപരി ബഹിരാകാശ രംഗത്ത് ദക്ഷിണേഷ്യ നടത്തുന്ന മുന്നേറ്റങ്ങൾ അഭിനന്ദനാര്‍ഹം തന്നെയാണ്... എല്ലാ രാഷ്ട്രീയ അതിർവരമ്പുകളും ബഹിരാകാശത്ത് അലിഞ്ഞില്ലാതാകുന്നു.. ഭൂമിയിൽ നമ്മളെ വിഭജിക്കുന്നതൊക്കെ അവിടെ നമ്മെ ഒന്നിപ്പിക്കുന്നു..' എന്നായിരുന്നു നമീറയുടെ പ്രസ്താവന. പാകിസ്താനിൽ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രിക കൂടിയാണ് നമീറ.
advertisement
Also Read-'പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ ചന്ദ്രനിൽ ഫാക്ടറി നിർമിക്കും, ഹീലിയം -3 ഭൂമിയിലെത്തിക്കും'
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പാക് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നേട്ടത്തെ പുകഴ്ത്തി നമീറയുടെ പ്രതികരണം.