ഏകാദശി ദിനത്തിൽ വിക്ഷേപിച്ചതിനാൽ യുഎസ് ബഹിരാകാശപേടകം വിജയകരമായി ചന്ദ്രനിലെത്തി: RSS മുൻ നേതാവ്

Last Updated:

നേരത്തെ തന്റെ പൂന്തോപ്പിൽ നിന്നുള്ള മാമ്പഴം കഴിച്ച കുറെ ദമ്പതികൾക്ക് പുത്ര സൗഭാഗ്യം ഉണ്ടായെന്ന ഇയാളുടെ പ്രസ്താവന വൻ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു

പൂനൈ: ഏകാദശി ദിനത്തിൽ വിക്ഷേപിച്ചതിനാലാണ് യുഎസിന്റെ ചാന്ദ്ര ദൗത്യം വിജയകരമായതെന്ന വാദവുമായി ആർഎസ്എസ് മുൻ നേതാവ് സംഭാജി ഭീഡെ. മുപ്പത്തിയൊമ്പതാം ശ്രമത്തിലാണ് യുഎസിന്റെ ബഹിരാകാശ പേടകം ചന്ദ്രനിലെത്തിയത്. കാരണം സമയം കണക്കു കൂട്ടുന്നതിനുള്ള ഇന്ത്യൻ സംവിധാനം അനുസരിച്ച് ഏകാദശി ദിനത്തിലാണ് അവർ വിക്ഷേപണം നടത്തിയത് എന്നാണ് ഭീഡെ അവകാശപ്പെടുന്നത്.
ചന്ദ്രോപരിതലത്തിലിറങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ വാദങ്ങളുമായി മഹാരാഷ്ട്ര ശിവ് പ്രതിസ്താൻ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ അധ്യക്ഷൻ കൂടിയായി ഭീഡെയുടെ പ്രതികരണം.
കൊറേഗാവ് ഭീമാ സ്ഫോടനക്കേസിൽ പ്രതി കൂടിയാണ് ഈ മുൻ ആർഎസ്എസ് നേതാവ്. സോലാപുരിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ബഹിരാകാശ ദൗത്യങ്ങളെ സംബന്ധിച്ച് ഭീഡെയുടെ വിശദീകരണം.
advertisement
' ചന്ദ്രനിലേക്ക് തങ്ങളുടെ പേടകം എത്തിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾ 38 തവണയാണ് പരാജയപ്പെട്ടത്. ഇതിനെ തുടർന്ന് സമയം കണക്കാക്കാൻ തങ്ങളുടെ നിലവിലെ സംവിധാനത്തിന് പകരമായി ഇന്ത്യൻ സംവിധാനം ഉപയോഗപ്പെടുത്താൻ ഇവരുടെ കൂട്ടത്തിലെ ഒരു ശാസ്ത്രജ്ഞൻ ഉപദേശിച്ചു.. എന്നാൽ എല്ലാവരെയും അതിശയപ്പെടുത്തിക്കൊണ്ട് 39-ാം ശ്രമത്തിൽ അമേരിക്ക തങ്ങളുടെ ബഹിരാകാശ പേടകം ചന്ദ്രനിലെത്തിച്ചു. ഇന്ത്യൻ സമയസംവിധാനം പിന്തുടർന്ന് ഒരു ഏകാദശി ദിനത്തിലായിരുന്നു വിക്ഷേപണം നടത്തിയത്...' എന്നായിരുന്നു ഭീഡെയുടെ പ്രസ്താവന.
ഇതാദ്യമാായല്ല ഭീഡെ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത്. നേരത്തെ തന്റെ പൂന്തോപ്പിൽ നിന്നുള്ള മാമ്പഴം കഴിച്ച കുറെ ദമ്പതികൾക്ക് പുത്ര സൗഭാഗ്യം ഉണ്ടായെന്ന ഇയാളുടെ പ്രസ്താവന വൻ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.
advertisement
(ചാന്ദ്ര മാസ കാലയളവിലെ പതിനൊന്നാമത്തെ ദിനമാണ് (തിഥി) ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഹൈന്ദവ വിശ്വാസങ്ങളിൽ പ്രധാനമായ ഒരു ദിവസമായാണ് ഇത് കണക്കാക്കപ്പെടുന്നത്)
മലയാളം വാർത്തകൾ/ വാർത്ത/India/
ഏകാദശി ദിനത്തിൽ വിക്ഷേപിച്ചതിനാൽ യുഎസ് ബഹിരാകാശപേടകം വിജയകരമായി ചന്ദ്രനിലെത്തി: RSS മുൻ നേതാവ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement