ഇത് മറികടക്കാനായി കുറഞ്ഞ വിലയ്ക്ക് ഫോൺ അവതരിപ്പിച്ച് വിപണി പിടിക്കാമെന്നാണ് ആപ്പിൾ പദ്ധതി. ഇതിനായി ഐഫോണിലെ വിലകൂടിയ ചില ഫീച്ചറുകൾ ഉപേക്ഷിക്കുമെന്നാണ് അറിയുന്നത്. ആപ്പിൾ ഫോണുകളിൽ ത്രിമാന ടച്ച് സംവിധാനം ഒഴിവാക്കി ചിലവ് കുറക്കാനാണ് കമ്പനി നീക്കം. ഐഫോൺ നിർമാണത്തിലെ ഏറ്റവും ചെലവേറിയ ഒന്നാണ് ത്രിഡി ടച്ച്. കെജിഐ സെക്യൂരിറ്റീസിലെ ടെക് വിദഗ്ധൻ മിങ് ചി കുവോ ഐഫോണിലെ ത്രീഡി ഉപേക്ഷിക്കുമെന്ന് വെളിപ്പെടുത്തിയത്.
അതേസമയം, പുതിയ ഡിസ്‌പ്ലേയിൽ കവര്‍ ഗ്ലാസ് സെന്‍സര്‍ പരീക്ഷിക്കാൻ പദ്ധതിയുണ്ട്. ഇതിനാലാണ് ത്രിഡി ടച്ച് ഫീച്ചർ ഒഴിവാക്കുന്നതെന്നും സൂചനയുണ്ട്. കവര്‍ ഗ്ലാസ് സെന്‍സറും ത്രിഡി ടച്ചും ഒരേസമയം കൊണ്ടുവരാൻ സാധിക്കില്ല. ഐഫോണ്‍ 6 എസിലാണ് ത്രിഡി ടച്ച് ഫീച്ചർ ആദ്യമായി പരീക്ഷിച്ചത്. ഇതിലൂടെയെല്ലാം കമ്പനിയുടെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാമെന്നാണ് വിലയിരുത്തൽ.
advertisement