TRENDING:

ഒന്നര മാസമായി; നാഥനില്ലാതെ കേരളത്തിലെ ബി.ജെ.പി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഒന്നര മാസമായി നാഥനില്ലാതെ ബി ജെ പി കേരള ഘടകം. അധ്യക്ഷൻ ആരാകും എന്നതിലോ പ്രഖ്യാപനം എപ്പോഴുണ്ടാകും എന്നതിലോ വ്യക്തതയില്ലാതെ കേരള നേതാക്കൾ. പ്രയോജനപ്പെടുത്താവുന്ന വിഷയങ്ങൾ പലതു വന്നിട്ടും നേതൃത്വം കാഴ്ച്ചക്കാരായി നിൽക്കുന്നു എന്ന ആക്ഷേപവും പാർട്ടിയിൽ ശക്തമാണ്.
advertisement

ബി ജെ പി അധ്യക്ഷൻ അമിത് ഷാ ജൂലായ് നാലിന് കേരളത്തിൽ എത്തി സംസ്ഥാന ഭാരവാഹി യോഗങ്ങളിൽ പങ്കെടുത്തു. ആർ എസ് എസ് നേതൃത്വവുമായി ചർച്ചയും നടത്തി. പാർട്ടി നേതാക്കളുമായി സംസ്ഥാന അധ്യക്ഷ പദവിയിൽ അന്ന് ചർച്ച ഉണ്ടായില്ലെങ്കിലും പ്രഖ്യാപനം വൈകില്ലെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കൾ.

ഒന്നര മാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ നിയമിക്കാത്തതിൽ അണികളും അസ്വസ്ഥരാണ്. വിവാദങ്ങൾ പലതു വന്നിട്ടും കേരള നേതാക്കൾ കാഴ്ച്ചക്കാരായി നിൽക്കുന്നു എന്ന ആക്ഷേപവും പാർട്ടിയിൽ ശക്തമാണ്. അഭിമന്യു വധം, സി പി എമ്മിന്റെയും കോൺഗ്രസിന്റെയും രാമായണ മാസാചരണം, വൈദികർക്ക് എതിരായ കേസ്, ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാൻ പാരാമർശം തുട​ങ്ങി സാധ്യതയുളള വിഷയങ്ങൾ പലതും വന്നു. അധ്യക്ഷനില്ലാത്തതിനാൽ ഇതൊന്നും വേണ്ടപോലെ പ്രയോജനപ്പെടുത്താനായില്ലെന്ന് മുതിർന്ന നേതാക്കൾ തന്നെ സമ്മതിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതിയ അധ്യക്ഷൻ എപ്പോൾ വരും എന്ന ചോദ്യത്തിന് അധികം വൈകില്ലായിരിക്കും എന്ന മറുപടി നൽകാനേ കേരള നേതാക്കൾക്ക് കഴിയുന്നുളളു. ഒപ്പം പാർട്ടി ഭരിക്കുന്ന രാജസ്ഥാനിൽ രണ്ട് മാസത്തിലേറെക്കാലം അധ്യക്ഷ പദവി ഒഴിഞ്ഞു കിടന്നു എന്നതും ചിലർ ചൂണ്ടിക്കാട്ടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ഒന്നര മാസമായി; നാഥനില്ലാതെ കേരളത്തിലെ ബി.ജെ.പി