TRENDING:

കന്യാസ്ത്രീയുടെ പരാതി ലഭിച്ചില്ലെന്ന കർദിനാളിന്‍റെ വാദം പൊളിയുന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി കന്യാസ്ത്രീ രേഖാമൂലം നൽകിയില്ലെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. കന്യാസ്ത്രീ ബിഷപ്പിനെതിരെ 2017 ജൂലൈ 11ന് കർദിനാളിന് പരാതി നൽകി. കന്യാസ്ത്രീ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് നൽകിയ പരാതിയുടെ പകർപ്പ് ന്യൂസ്18ന് ലഭിച്ചു.
advertisement

ബിഷപ്പ് നേരിട്ടും ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും അപമാനിക്കുന്നുവെന്ന് പരാതിയിൽ കന്യാസ്ത്രീ പറയുന്നുണ്ട്. ബിഷപ്പിന്റെ ദുരുദ്ദേശത്തോടെയുള്ള സമീപനം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. സഭ വിട്ടുപോകുന്നതിനെപ്പറ്റി പോലും ആലോചിച്ചുവെന്നും പരാതിയിലുണ്ട്.

ബിഷപ്പിന്റെ ചെയ്തികൾ പരാതിയിൽ വിശദമായി എഴുതി നൽകാൻ കഴിയാത്ത അത്രയും മോശമാണെന്നും പീഡനത്തിന് ഇരയായ കന്യാസ്ത്രീ പറയുന്നു. കർദിനാളിനെ നേരിട്ട് കണ്ട് പരാതി പറയാനും ആഗ്രഹിക്കുന്നുണ്ട്. പാലാ ബിഷപ്പിനോട് പരാതി പറഞ്ഞപ്പോൾ കർദിനാളിനെ സമീപിക്കാൻ നിർദേശിച്ചു. കന്യാസ്ത്രികൾ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കർദിനാൾ ഇടപെടണമെന്നും കന്യാസ്ത്രീ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

advertisement

കന്യാസ്ത്രീയുടെ പരാതി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
കന്യാസ്ത്രീയുടെ പരാതി ലഭിച്ചില്ലെന്ന കർദിനാളിന്‍റെ വാദം പൊളിയുന്നു