റവന്യു സെക്രട്ടറി ഒരു മാസത്തിനകം നടപടി റിപോർട്ട് ഫയൽ ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
റയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പലയിടങ്ങളിലായാണ് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം ഫയൽ ചെയ്ത പരാതിയിൽ പറയുന്നു. വലിയ കെയ്സുകളിലെത്തിച്ച കുപ്പിവെള്ളം പൊട്ടിച്ച നിലയിലാണ്. ബിലാസ്പൂരിൽ നിന്നെത്തിച്ച ബണ്ടിൽ കണക്കിന് തുണിത്തരങ്ങളും കിടന്ന് നശിക്കുന്നു. ഇക്കൂട്ടത്തിൽ പായ്ക്ക് ചെയ്ത മരുന്നുകളുമുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഇപ്പോഴും ഇത്തരത്തിൽ സാധനങ്ങൾ റയിൽവേ സൗജന്യമായി എത്തിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.
advertisement
Location :
First Published :
September 11, 2018 6:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ദുരിതാശ്വാസ സാമഗ്രികൾ റയിൽവേ പ്ലാറ്റ്ഫോമിൽ; ആവശ്യക്കാരിലെത്തിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ