എന്നാല്‍ സ്ത്രീക്കെതിരെ പരാതിയുമായി മധ്യവയസ്‌കനും രംഗത്തെത്തി. മുന്‍പ് ഒരു തവണ വിവാഹിതയായി എന്നാണ് സ്ത്രീ ആദ്യം പറഞ്ഞിരുന്നത.എന്നാല്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇവര്‍ മുന്‍പ് പലതവണ വിവാഹിതയായിരുന്നുവെന്ന കാര്യം മനസിലായതെന്നാണ് ഇയാളുടെ ആരോപണം. പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണുണ്ടായതെന്നും ഇയാള്‍ പറയുന്നു. സ്ത്രീയുടെ മുന്‍ വിവാഹം സാധുവായിരിക്കെ അവരെ വിവാഹം ചെയ്യാനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിക്കാരന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ സ്ത്രീയും മുന്‍പ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.അമ്മയുടെ നിര്‍ബന്ധം മൂലമാണ് പീഡനപരാതി നല്‍കിയതെന്നും ശാരീരിക ബന്ധം ഉണ്ടായത് പരസ്പര സമ്മതത്തോടെയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ തിരുവനന്തപുരം ഐജിയ്ക്ക് ജസ്റ്റിസ് സുനില്‍ തോമസ് നിര്‍ദേശം നല്‍കിയത്.
advertisement
ഐപിസി സെക്ഷന്‍ 376പ്രകാരമുളള കേസുകള്‍ സമൂഹത്തിനെതിരായ തന്നെ കുറ്റകൃത്യമായതിനാല്‍ ഇരകളുടെ മൊഴി വളരെയധികം ഗൗരവത്തോടെയാണ് കോടതി സ്വികരിക്കുന്നതെന്നാണ് നിര്‍ദേശം നല്‍കിയ ശേഷം കോടതി വ്യക്തമാക്കിയത്. എന്നാല്‍ വിചാരണ കോടതിയില്‍ അംഗീകരിക്കപ്പെട്ടാല്‍ പോലും ഇവരുടെ മൊഴി മാത്രം തെളിവായി എടുത്തുകൊണ്ട് ഒരാളെ കുറ്റക്കാരനാക്കാനാവില്ല. നീതിയുടെ കണ്ണില്‍ വ്യാജ ബലാത്സംഗ ആരോപണങ്ങളും അത്ര തന്നെ ഗൗരവത്തോടെ എടുത്ത് കര്‍ക്കശമായ നടപടികള്‍ തന്നെ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.