ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പരിശീലകനെ പുറത്താക്കി ഞെട്ടിച്ചത്. ദേശീയ ടീം പരിശീലകനായിരിക്കെ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ പരിശീലക ജോലി ഏറ്റെടുത്ത സാഹചര്യത്തിലായിരുന്നു നടപടി. ലോകകപ്പിനു ശേഷം റയലിന്റെ പരിശീലക ജോലി ഏറ്റെടുക്കാനായിരുന്നു ലോപറ്റേഗിയുടെ തീരുമാനം. റയല്‍ കഴിഞ്ഞ ദിവസം ലോപറ്റേഗിയെ കോച്ചായി പ്രഖ്യാപിച്ചിരുന്നു.
കാറ്റലൂണിയന്‍ വിഷയവും ഈ തീരുമാനത്തിനു പിന്നിലുണ്ടെന്ന് സൂചനയുണ്ട്. ഈ ലോകകപ്പിലെ ഫേവറിറ്റുകളായ സ്പെയിനിന് തിരിച്ചടിയാകുന്നതാണ് തീരുമാനം. ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നും സ്പെയിനാണ്. എന്നാല്‍ കോച്ചിനെ പുറത്താക്കിയ നടപടി സ്പെയിനിന്റെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
advertisement
Location :
First Published :
June 13, 2018 6:44 PM IST