വിഷം ഉള്ളിൽ ചെന്ന നിലയില്‍ ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ പെൺകുട്ടി മരിച്ചു. മരിക്കുന്നതിന് മുന്‍പ് പൊലീസിന് നൽകിയ മൊഴിയിൽ അച്ഛൻ വിഷം കഴിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛൻ സുന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഗാസിയാബാദിലാണ് ഇവരുടെ കുടുംബം കഴിയുന്നത്. അഞ്ച് മാസം മുൻപ് ഭാര്യ മരിച്ചതിന് ശേഷം ഇയാൾക്ക് മകളുടെ സ്വഭാവത്തിൽ സംശയം ജനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് ഭോപ്പ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസർ വി.പി സിംഗ് പറഞ്ഞു.
advertisement
Location :
First Published :
August 14, 2018 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
വീണ്ടും ദുരഭിമാന കൊല: 15 വയസുള്ള മകളെ പിതാവ് വിഷം കൊടുത്തുകൊന്നു