Also Read-ശ്രീനഗറിലെത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ മടക്കി അയച്ചു
മടക്കയാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വച്ചാണ് നാടകീയ സംഭവങ്ങൾ. വിമാനത്തിലുണ്ടായിരുന്ന ഒരു കശ്മീരി വനിത തന്റെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ മുൻ കോൺഗ്രസ് അധ്യക്ഷനോട് വിവരിച്ച് വികാരഭരിതയാവുകയായിരുന്നു. 'എല്ലാവരും ബുദ്ധിമുട്ടിലാണ്.. കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ.. ഹൃദ്രോഗിയായ എന്റെ സഹോദരന് പത്ത് ദിവസമായി ഡോക്ടറെ കാണാന്‍ പോലും സാധിക്കുന്നില്ല.. ഞങ്ങൾ പ്രശ്നങ്ങളുടെ നടുവിലാണ്' കണ്ഠമിടറിക്കൊണ്ട് സ്ത്രീ രാഹുലിനോട് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്.
advertisement
സ്ത്രീയുടെ സങ്കടം ക്ഷമയോടെ കേൾക്കുന്ന രാഹുൽ ഗാന്ധി അവരെ ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഗുലാംനബി ആസാദ്, സിപിഐ നേതാവ് ഡി. രാജ, മനോജ് ജാ, മജീദ് മേമന്‍, ശരദ് യാദവ് തുടങ്ങിയവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കൊപ്പമായിരുന്നു കശ്മീർ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെത്തിയത്. എന്നാൽ ഇവരെ തിരികെ അയക്കുകയായിരുന്നു.
'ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ചാണ് ഞാൻ കശ്മീരിലെത്തിയത്. അവിടുത്തെ അവസ്ഥ നേരിട്ട് കണ്ടറിയാൻ മുതിർന്ന നേതാക്കളെയും ഒപ്പം കൂട്ടിയിരുന്നു.. എന്നാൽ വിമാനത്താവളം വിട്ടിറങ്ങാൻ പോലും ഞങ്ങളെ അനുവദിച്ചില്ല.. മാധ്യമപ്രവർത്തരോടു പോലും മോശം പെരുമാറ്റമായിരുന്നു.. കശ്മീർ സാധാരണ നിലയിലല്ലെന്ന് ഈ കാര്യങ്ങളിൽ നിന്ന് വ്യക്തമാണ്' എന്നായിരുന്നു മടങ്ങിയെത്തിയ ശേഷം വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി പ്രതികരിച്ചത്.
Also Read-സിനിമകൾ കണ്ട് ഒമർ അബ്ദുള്ള; വായനയിൽ മുഴുകി മെഹബൂബ മുഫ്തി: കശ്മീർ നേതാക്കളുടെ തടങ്കൽ ജീവിതമിങ്ങനെ
വിമാനത്തിലുണ്ടായിരുന്ന കശ്മീരികളുടെ കഥകൾ കേട്ടാൽ കല്ലുകൾ പോലും കരഞ്ഞു പോകുമെന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം. കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്ത ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടുത്തെ നിലവിലെ സ്ഥിതി നേരിട്ടറിയുന്നതിനായാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തിയത്.