TRENDING:

യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശുചീന്ദ്രം: തമിഴ് നാട്ടിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു..കേസിൽ രണ്ടു സ്ത്രീകളടക്കം മൂന്ന് പേര്‍ പോലീസ് പിടിയിലായി. തിരുവനന്തപുരം സ്വദേശി ആകാശിന്റെ മൃതദേഹമാണ് കഴിഞ്ഞ ഏപ്രിലില്‍ ശുചീന്ദ്രത്തിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
advertisement

വലിയതുറ സ്വദേശി രേഷ്മ, രേഷ്മയുടെ അമ്മ അല്‍ഫോണ്‍സ, കഴക്കൂട്ടം സ്വദേശി ജിതിന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. മണക്കാട് സ്വദേശി ആകാശിനെ കൊലപ്പെടുത്തി കത്തിച്ച കേസിലാണ് അറസ്റ്റ്. രേഷ്മയുടെ ഭര്‍ത്താവും മുഖ്യപ്രതിയുമായ അജു ഒളിവിലാണ്. ബൈക്ക് മോഷണക്കേസില്‍ പ്രികളായ അജുവും ആകാശും മോഷണ മുതല്‍ വിറ്റുകിട്ടിയ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മാര്‍ച്ച് 30ന് രേഷ്മയുടെ ഫോണില്‍ ആകാശിനെ വിളിച്ച് അജുവിന്റെ വലിയതുറയിലുളള വര്‍ക്ഷോപ്പില്‍ എത്തിച്ചു. മദ്യത്തില്‍ മയക്കുഗുളിക ചേര്‍ത്ത് ആകാശിന് നല്‍കി. അബോധാവസ്ഥയിലായ ആകാശിനെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൃതദേഹം തമിഴ്‌നാട് ശുചീന്ദ്രത്തിനു സമീപം പെട്രോളൊഴിച്ച് കത്തിച്ച പ്രതികള്‍ തിരികെയെത്തി വര്‍ക്ഷോപ്പില്‍ തെളിവ് നശിപ്പിച്ചു. ആകാശിന്റെ ഫോണ്‍ കൊല്ലത്തെ മൊബൈല്‍ ടവര്‍ പരിധിയില്‍ എത്തിച്ച് അന്വേഷണം വഴി തെറ്റിക്കാനും ശ്രമിച്ചു. ഡിസിപി ആര്‍ ആദിത്യ, കണ്‍ട്രോള്‍ റൂം എസി വി സുരേഷ്‌കുമാര്‍, ശംഖുംമുഖം എസി ഷാനിഖാന്‍ എന്നിവരും അന്വേഷണത്തിന് നേതൃത്വം നല്‍കി.

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം