സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കൊല്ലപ്പെട്ട സദാനന്ദനും ആൻസനും അയൽക്കാരായിരുന്നു. സദാനന്ദന്റെ മകളുടെ കല്യാണം മൂന്ന് മാസം മുമ്പ് നടന്നിരുന്നു. കല്യാണത്തിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സദാനന്ദന്റെ വീടിന് സമീപത്തെ ഒറ്റമുറി ക്വാർട്ടേഴ്സിൽ ആൻസൻ ചിലരെ താമസിപ്പിച്ചിരുന്നു. ഇവർ നിരന്തരം മദ്യപിക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. ഇത് സാദാനന്ദൻ ആൻസനെ അറിയിക്കുകയും ക്രമിനൽ പശ്ചാത്തലമുള്ളവരെ വീടിന് സമീപം താമസിപ്പിക്കുന്നതിൽ എതിർപ്പുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ വാടകക്കാരെ മാറ്റാൻ ആൻസൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് സാദാനന്ദൻ കമ്പനി മാനേജറോട് കാര്യം പറയുകയും വാടകക്കാരെ നിർബന്ധപൂർവം ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ആൻസനെ പ്രതികാരം ചെയ്യാൻ പ്രേരിപ്പിച്ചത്.
advertisement
കാളിയാര്‍ പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ കോടിക്കുളം നെയ്യശ്ശേരി കോട്ട റോഡിലെ റബ്ബര്‍ തോട്ടത്തില്‍ കഴിഞ്ഞ ദിവസം രാവിലെ ടാപ്പിംഗിനെത്തിയ സദാനന്ദനെ ആൻസൻ പിന്തുടരുകയും പിന്നിൽ നിന്ന് കഴുത്തറുക്കുകയുമായിരുന്നു. എല്ലാ ദിവസവും സദാനന്ദനും ഭാര്യയും ഒരുമിച്ചാണ് ജോലിക്ക് പോകുന്നത്. എന്നാൽ സംഭവദിവസം സദാനന്ദൻ ഒറ്റയ്ക്കാണ് ടാപ്പിംഗിന് പോയതെന്നും ബന്ധുക്കൾ പറഞ്ഞു. കഴുത്തില്‍ ആഴത്തിൽ മുറിവേറ്റ സദാനന്ദനെ ആശുപത്രിയില്‍ എത്തിക്കുംമുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ പിന്നീട് പിതാവ് കാളിയാര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.