TRENDING:

മോഹിപ്പിക്കുന്ന വിലയും മൈലേജും; പുതിയ സ്വിഫ്റ്റ് അവതരിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറായ മാരുതി സുസുകി സ്വിറ്റിന്‍റെ മുഖംമിനുക്കിയ പതിപ്പ് അവതരിപ്പിച്ചു. ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് 2018 മോഡല്‍ സ്വിഫ്റ്റ് മാരുതി സുസുകി അവതരിപ്പിച്ചത്. ആകര്‍ഷകമായ വിലയും മൈലേജുമാണ് പുതിയ സ്വിഫ്റ്റിനെ ജനകീയമാക്കുന്നത്. പെട്രോള്‍ മോഡലിന് 22 കിലോമീറ്റര്‍ മൈലേജും ഡീസല്‍ മോഡലിന് 28.4 കെഎംപിഎല്‍ മൈലേജുമാണ് കമ്പനി വാഗ്ദ്ധാനം ചെയ്യുന്നത്.  എട്ടു വ്യത്യസ്ത വേരിയന്‍റുകളിലായി അവതരിപ്പിക്കുന്ന പുതിയ സ്വിഫ്റ്റിന് 4.99 ലക്ഷം രൂപ മുതലായിരിക്കും വില. ഏറ്റവും ഉയര്‍ന്ന ഡീസല്‍ മോഡലിന് 7.96 ലക്ഷം രൂപയായിരിക്കും ഡല്‍ഹി എക്സ് ഷോറൂം വില.
advertisement

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്വിഫ്റ്റ് മുഖംമിനുക്കി എത്തുന്നത്. ഇതിന് മുമ്പ് 2011ലാണ് അവസാനമായി സ്വിഫ്റ്റ് പരിഷ്ക്കരിച്ച് പുറത്തിറക്കിയത്. സ്വിഫ്റ്റിന്‍റെ പുതിയ മോഡലിനുള്ള ബുക്കിങ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. 11000 രൂപ നല്‍കി പുതിയ സ്വിഫ്റ്റ് ബുക്ക് ചെയ്യാനാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളുമായാണ് പുതിയ സ്വിഫ്റ്റ് വരുന്നത്. അടിസ്ഥാന സവിശേഷതകള്‍ 2005ല്‍ പുറത്തിറക്കിയ മോഡലിന്‍റേത് തന്നെയാണ്. എന്നാല്‍ മുന്‍വശത്തെ ഗ്രില്‍, ഹെഡ് ലാംപ്, ടെയില്‍ ലാംപ് എന്നിവയിലൊക്കെ മാറ്റം ദൃശ്യമാണ്. ടയര്‍, അലോയ് വീല്‍ എന്നിവയുടെ വലുപ്പം വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. പിന്‍വശത്തെ രൂപകല്‍പന കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റിയിട്ടുണ്ട്. ഉള്‍വശത്തും വലിയ മാറ്റങ്ങളുമായാണ് സ്വിഫ്റ്റ് വരുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
മോഹിപ്പിക്കുന്ന വിലയും മൈലേജും; പുതിയ സ്വിഫ്റ്റ് അവതരിച്ചു