TRENDING:

പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; ഭൂദാനത്തും പുത്തുമലയിലും തിരച്ചില്‍ തുടരുന്നു

Last Updated:

ഭൂദാനത്ത് പതിമൂന്നും പുത്തുമലയില്‍ അഞ്ചും പേരെയാണ് ഇനി കണ്ടെത്താനുള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ ഭൂദാനത്തും വയനാട് പുത്തുമലയിലും തിരച്ചില്‍ തുടരുന്നു. ഭൂദാനത്ത് പതിമൂന്നും പുത്തുമലയില്‍ അഞ്ചും പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പുത്തുമലയില്‍ ഇന്നൊരു മൃതദേഹം കൂടി കിട്ടിയതോടെ മരണം 12 ആയി. ഭൂദാനത്ത് ഇതുവരെ 46 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
advertisement

ഭൂദനത്ത് ഇന്നലെ പെയ്ത കനത്ത മഴ തെരച്ചില്‍ ഏറെ ദുഷ്‌കരമാക്കിയിരുന്നു. ഞായറാഴ്ച ആറു മൃതദേഹങ്ങള്‍ കണ്ടെടുത്ത അതെ സ്ഥലത്താണ് ഇന്നും തെരച്ചില്‍ നടത്തിയത്. കനത്ത മഴയില്‍ ചെളി കൂടിയതും വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിച്ചതും തിരച്ചിലിനു തടസ്സമാകുന്നുണ്ട്. മലയുടെ അടിവാരത്ത് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആയിരുന്നു ഇന്നത്തെ തിരച്ചില്‍.

Also Read: കുട്ടിയമ്മ; ഒറ്റയാന്റെ കണ്ണിൽ നിറയൊഴിച്ച വേട്ടക്കാരി

പുത്തുമലയില്‍ ജിപിആര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് തെരച്ചില്‍. സൂചിപ്പാറ ഏലവയല്‍ പ്രദേശത്താണ് തെരച്ചില്‍ നടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ ഫോഴ്‌സും പോലീസും രക്ഷാ പ്രവര്‍ത്തകരും തെരച്ചിലില്‍ പങ്കുചേരുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള നിലയിലാണ്.

advertisement

കഴിഞ്ഞ ദിവസം കണ്ടെത്തിയ ഒരു മൃതദേഹത്തിനു രണ്ടു കൂട്ടം ആളുകള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധന നടത്തിയാലേ മൃതദേഹം തിരിച്ചറിയാനും ബന്ധുക്കള്‍ക്ക് കൈമാറാനും കഴിയു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; ഭൂദാനത്തും പുത്തുമലയിലും തിരച്ചില്‍ തുടരുന്നു