TRENDING:

ഉത്തരവാദിത്വമാണ് നിറവേറ്റിയത് ; തിയേറ്ററിലെ ബാലപീഡനം പുറംലോകത്തെ അറിയിച്ച മാനേജര്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം : തങ്ങളുടെ ഉത്തരവാദിത്വം മാത്രമാണ് നിറവേറ്റിയതെന്ന് എടപ്പാള്‍ തിയറ്ററിലെ ബാലപീഡനം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുത്തിയ മാനേജര്‍ ഉണ്ണി നാരായണന്‍. തിയറ്ററില്‍ ഒരു അസ്വാഭാവിക സംഭവം ശ്രദ്ധയില്‍പെട്ടാല്‍ അത് പുറത്തുകൊണ്ടു വരിക എന്നത് ജോലിയുടെ ഭാഗമാണ്.
advertisement

ഒരു ഉത്തരവാദിത്വം എന്ന നിലയിലാണ് ദൃശ്യങ്ങല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചത്. സത്യത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും ന്യൂസ് 18 നോട് സംസാരിക്കവെ മാനേജര്‍ അറിയിച്ചു.

മലപ്പുറം എടപ്പാളിലെ ഒരു തിയേറ്ററില്‍ പത്ത് വയസുകാരി പീഡനത്തിനിരയാകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വരുന്നത്. ഏപ്രില്‍ 18 ന് നടന്ന സംഭവത്തിന്റെ സിസിറ്റിവി ദൃശ്യങ്ങളുമായി ഉടമകള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ഉത്തരവാദിത്വമാണ് നിറവേറ്റിയത് ; തിയേറ്ററിലെ ബാലപീഡനം പുറംലോകത്തെ അറിയിച്ച മാനേജര്‍