TRENDING:

പ്രളയം : വാട്ടര്‍ അതോറിറ്റി കണ്‍ട്രോള്‍ റൂം തുറന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം : പ്രളയദുരന്തം നേരിടുന്ന സംസ്ഥാനത്ത് എത്തിപ്പെടാന്‍ കഴിയുന്ന എല്ലാ കേന്ദ്രങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തിര കണ്‍ട്രോള്‍ റൂം തുറന്നു. ടാങ്കര്‍ ലോറിക്കോ മറ്റു വാഹനങ്ങള്‍ക്കോ ചെന്നെത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ വഞ്ചി, ബോട്ട് മാര്‍ഗങ്ങളിലൂടെ കുടിവെള്ളമെത്തിക്കാനും ശ്രമിക്കുമെന്നും ജലവിതരണ ശൃംഖലയുള്ള സ്ഥലങ്ങളില്‍ മാത്രമായൊതുക്കാതെ കേരളമാകെ കുടിവെള്ളമെത്തിക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നുമാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
advertisement

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ചീഫ് എന്‍ജിനീയര്‍മാരുടെ ഓഫിസിലും എല്ലാ ജില്ലാ സര്‍ക്കിള്‍ ഓഫിസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 8547638230(തിരുവനന്തപുരം), 0484 2361369(കൊച്ചി), 8281597985(കോഴിക്കോട്) എന്നിവയാണ് ചീഫ് എന്‍ജിനീയര്‍ ഓഫിസുകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍.9495998258 എന്ന വാട്‌സാപ്പ് നമ്പരും പ്രവര്‍ത്തനസജ്ജമാണ്. 8281616255, 8281616256, 8281616257,18004255313, 8289940616, എന്നിവയാണ് വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍.

ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ജില്ലാഭരണകൂടവുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് കുടിവെള്ളമെത്തിക്കാന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കൂടി അംഗങ്ങളായ ജലസംഘങ്ങള്‍ പ്രവര്‍ത്തിക്കും. ഇതിനായി എല്ലാ ജില്ലകളിലും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നോഡല്‍ ഓഫിസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. നോഡല്‍ ഓഫിസര്‍മാരുടെ മൊബൈല്‍ നമ്പരുകള്‍: തിരുവനന്തപുരം-9447797878, കൊല്ലം-8547638018, പത്തനംതിട്ട-8547638027, ആലപ്പുഴ-8547638043, കോട്ടയം-8547638029, ഇടുക്കി-8547638451, എറണാകുളം-9496044422, തൃശൂര്‍-8547638071, പാലക്കാട് 8547638023, മലപ്പുറം-8547638062, കോഴിക്കോട് 8547638024, വയനാട് 8547638058, കണ്ണൂര്‍ 8547638025, കാസര്‍കോട് 8547638039.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം പ്രളയമൂലമുണ്ടായ പൈപ്പുകളുടെ സ്ഥാനചലനം, വൈദ്യുതി തകരാറ് എന്നിവ കാരണം ജലശുദ്ധീകരണത്തില്‍ 30 ശതമാനം കുറവു വന്ന സാഹചര്യത്തില്‍ ശുദ്ധജലം നിയന്ത്രിച്ച് ഉപയോഗിക്കണമെന്നും വാട്ടര്‍ അതോറിറ്റി ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രളയജലം താഴുന്നതോടുകൂടി പ്രവര്‍ത്തനരഹിതമായ കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കുമെന്നും പ്രളയബാധിത സാഹചര്യത്തില്‍ കുടിവെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കണമെന്നും പാഴാക്കാതെ ഉപയോഗം പരിമിതപ്പെടുത്തണമെന്നുമുള്ള നിര്‍ദ്ദേശവും വാട്ടര്‍ അതോറിറ്റി നല്‍കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
പ്രളയം : വാട്ടര്‍ അതോറിറ്റി കണ്‍ട്രോള്‍ റൂം തുറന്നു