TRENDING:

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ എന്തൊക്കെ നിർബന്ധമായി വേണം?

Last Updated:

പുതിയ പാസ്പോർട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ഇവ നിർബന്ധമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാസ്പോർട്ടിൽ ജീവിതപങ്കാളിയുടെ പേര് ചേർക്കുന്നതിന് വിവാഹ സർട്ടിഫിക്കറ്റൊ ഭർത്താവും ഭാര്യയും ചേർന്നുള്ള ഫോട്ടോ പതിച്ച പ്രസ്താവനയോ നിർബന്ധമാക്കി സർക്കാർ. പുതിയ പാസ്പോർട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ഇത് നിർബന്ധമാണ്. കൂടാതെ പാസ്പോർട്ടിൽ നിന്നും ജീവിതപങ്കാളിയുടെ പേര് നീക്കം ചെയ്യണമെങ്കിൽ കോടതിയിൽ നിന്നുള്ള വിവാഹമോചന ഉത്തരവോ മരണ സർട്ടിഫിക്കറ്റോ നൽകണം.
News18
News18
advertisement

ജീവിതപങ്കാളിയുടെ പേരുമാറ്റി ചേർക്കാൻ പുനർവിവാഹത്തിന്റെ സർട്ടിഫിക്കറ്റോ പുതിയ ജീവിത പങ്കാളിക്കൊപ്പം എടുത്ത ഫോട്ടോ പതിച്ച ഒപ്പിട്ട പ്രസ്താവനയോ സമർപ്പിക്കണം. വനിതാ അപേക്ഷകരുടെ പേരിൽ നിന്നും പിതാവിന്റെയോ കുടുംബത്തിന്റെയോ പേരുമാറ്റി പങ്കാളിയുടെ പേര് ചേർക്കണമെങ്കിലും വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ ചേർത്ത പ്രസ്താവനയോ സമർപ്പിക്കേണ്ടതുണ്ട്. മാറ്റങ്ങൾ എല്ലാ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും നിലവിൽ വന്നതായി അധികൃതർ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/India/
പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ എന്തൊക്കെ നിർബന്ധമായി വേണം?
Open in App
Home
Video
Impact Shorts
Web Stories