TRENDING:

2019ലെ വോട്ട് 'വിദ്വേഷ രാഷ്ട്രീയത്തിനെതിരെ' ; എൻഡിഎ സർക്കാരിനെ പരാജയപ്പെടുത്താൻ പരോക്ഷ ആഹ്വാനവുമായി എഴുത്തുകാരും

Last Updated:

ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളായ മറാത്തി, ഗുജറാത്തി, ഉർദു, ബംഗ്ല, മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലും കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി:ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് എഴുത്തുകാർ.  സിനിമ പ്രവർത്തകർക്കു പിന്നാലെയാണ് എൻഡിഎ സർക്കാരിനെ പരാജയപ്പെടുത്തണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്ത് എഴുത്തുകാരും രംഗത്തെത്തിയിരിക്കുന്നത്.
advertisement

വൈവിധ്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഇന്ത്യക്കായി എല്ലാ ജനങ്ങളും വോട്ട് ചെയ്യണമെന്നാഹ്വാനവുമായി 200ലധികം എഴുത്തുകാരാണ് രംഗത്തെത്തിയിരിക്കുന്നത്. വിദ്വേഷ രാഷ്ട്രീയം തുടച്ചു നീക്കാൻ സഹായിക്കണമെന്ന് ഇവർ ജനങ്ങളോട് അഭ്യർഥിക്കുന്നു.

also read: മകള്‍ മരിക്കാന്‍ കാരണം മരുമകന്റെ അസാമാന്യ വലിപ്പമുള്ള ജനനേന്ദ്രിയമെന്ന് പിതാവ്; സംശയം തീര്‍ത്ത് പൊലീസ്

ഇന്ത്യൻ കൾച്ചറൽ ഫോറം പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഗിരീഷ് കർണാട്ട്, അരുന്ധതി റോയ്, അമിതാവ് ഘോഷ്, നയൻതാര സഹ്ഗാൾ, റോമില ഥാപ്പർ തുടങ്ങിയ എഴുത്തുകാരാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ വിഭജിക്കുന്നുവെന്നും ഭയം ഉണ്ടാക്കുന്നുവെന്നും ഇവർ പറയുന്നു. എഴുത്തുകാർ, സിനിമക്കാർ, സംഗീതജ്ഞർ , സാംസ്കാരിക പ്രവർത്തകർ എന്നിവർ വേട്ടയാടപ്പെടുന്നുവെന്നും ഇവർ പറയുന്നു.

advertisement

അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യുന്നവർ പീഡിപ്പിക്കപ്പെടുന്നുവെന്നും കള്ളക്കേസിൽ അറസ്റ്റിലാകപ്പെടുന്നുവെന്നും എഴുത്തുകാർ ആരോപിക്കുന്നു. ഇത് മാറണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അതിന് ആദ്യ പടിയാണ് വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യുക എന്നത്. അതിനാലാണ് വൈവിധ്യവും സമത്വമുള്ള ഇന്ത്യക്കായി വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നത്- എഴുത്തുകാർ വ്യക്തമാക്കുന്നു. ഭരണഘടന അനുവദിക്കുന്ന എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്ന ഒരു ഇന്ത്യ എന്ന ആശയത്തിന് എല്ലാവരും പിന്തുണയ്ക്കണമെന്നും അവർ പറയുന്നു.

എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളാണ് ഭരണഘടന അനുവദിച്ചിരിക്കുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം, പ്രാർഥിക്കാനുള്ള സ്വാതന്ത്ര്യം, ജീവിക്കാനുള്ള സ്വാതന്ത്ര്യം, ആശയപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എന്നിവ ഭരണഘടന നൽകുന്നു. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി വർഗം, ജാതി, ലിംഗം, ജീവിക്കുന്ന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകൾ ആക്രമിക്കപ്പെടുകയും വേർതിരിക്കപ്പെടുകയും ചെയ്യുന്നതായി കാണാം- എഴുത്തുകാർ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളായ മറാത്തി, ഗുജറാത്തി, ഉർദു, ബംഗ്ല, മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലും കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഫാസിസത്തെ പരാജയപ്പെടുത്തണമെന്നാവശ്യവുമായി 103 സിനിമ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
2019ലെ വോട്ട് 'വിദ്വേഷ രാഷ്ട്രീയത്തിനെതിരെ' ; എൻഡിഎ സർക്കാരിനെ പരാജയപ്പെടുത്താൻ പരോക്ഷ ആഹ്വാനവുമായി എഴുത്തുകാരും