ഏതാനും നാളുകളായി അസുഖബാധിതനായതിനെ തുടര്‍ന്ന് ഇയാള്‍ പാകിസ്ഥാനിലെ ലഹോറില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ പ്രമേഹം കടുത്തതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായിരുന്നു.
ആരാണ് ഹാഫിസ് അബ്ദുള്‍ റഹ്മാന്‍ മാക്കി?
1954 ഡിസംബര്‍ 10ന് ജനിച്ച മാക്കി അല്‍ ഖ്വയ്ദയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഐക്യരാഷ്ട്ര സംഘടനയുടെ 2017ലെ 2368 പ്രമേയത്തിന്റെ 2,4 ഖണ്ഡികകളില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ലഷ്‌കറെ തൊയ്ബയെ പിന്തുണച്ചു, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി, ഭീകരരെ റിക്രൂട്ട് ചെയ്തു, ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കി, ധനസഹായം നല്‍കി, ഭീകരപ്രവര്‍ത്തനം ആസൂത്രണം ചെയ്തു തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് ഇത്.
advertisement
ലഷ്‌കറെ തൊയ്ബയുടെ വിദേശ വിഭാഗത്തിന്റെ തലവനായിരുന്നു ഇയാള്‍. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലഷ്‌കറെ ഭീകര സംഘടനയുടെ ഭരണസമിതിയിലെ അംഗവുമായിരുന്നു. ലഷ്‌കറെ തൊയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ ഭാര്യയുടെ സഹോദരനായ ഇയാള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ വാണ്ടഡ് പട്ടികയിലുള്‍പ്പെട്ടിരുന്നു.
ഇന്ത്യയില്‍ പ്രത്യേകിച്ച് ജമ്മുകശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ഇയാള്‍ പങ്കാളിയായിരുന്നു. 2000ല്‍ ചെങ്കോട്ടയിലെ സുരക്ഷാ സേനയ്ക്ക് നേരെ നടത്തിയ ആക്രമണം, 2008ലെ രാംപൂരിലെ ഭീകരാക്രമണം എന്നിവയെല്ലാം മാക്കിയുടെ നേതൃത്വത്തിലാണ് നടത്തിയത്. രാംപൂരില്‍ അഞ്ച് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
2011ലെ മുംബൈ ഭീകരാക്രണത്തില്‍ പാകിസ്ഥാനില്‍ നിന്നെത്തിയ 10 ഭീകരര്‍ മുംബൈയിലെ താജ് ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഭീകരാക്രമണം നടത്തി. ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രണസംഘത്തില്‍ ഉള്‍പ്പെട്ട ഭീകരൻ അജ്മല്‍ കസബിനെ ജീവനോടെ പിടികൂടുകയും വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ശേഷിക്കുന്ന 9 ഭീകരരെയും ഇന്ത്യന്‍ സേന കൊലപ്പെടുത്തിയിരുന്നു. ശ്രീനഗറില്‍ നടത്തിയ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുകാരിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
മാക്കിയുടെ നേതൃത്വത്തില്‍ നടന്ന ഗുരെസ്-ബിന്ദിപ്പോര ആക്രണത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞു കയറ്റശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു.
2019 മേയ് 15ന് പാകിസ്ഥാൻ സര്‍ക്കാര്‍ മാക്കിയെ അറസ്റ്റു ചെയ്യുകയും ലാഹോറില്‍ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് 2020ല്‍ പാകിസ്ഥാന്‍ കോടതി ഇയാള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നു.