TRENDING:

അദാനിയ്ക്ക് തിരിച്ചടി; ഗൗതം അദാനിയ്‌ക്കെതിരെ യുഎസില്‍ തട്ടിപ്പ്-കൈക്കൂലിക്കേസില്‍ കുറ്റപത്രം

Last Updated:

ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്‌സിക്യൂട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ പവര്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കുമാണ് കുറ്റം ചുമത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ തട്ടിപ്പ്, കൈക്കൂലി കേസുകളില്‍ കുറ്റപത്രവുമായി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് കമ്മീഷന്‍. അമേരിക്കന്‍ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് അദാനിയ്‌ക്കെതിരെ ഉയരുന്ന ആരോപണം.
(PTI)
(PTI)
advertisement

ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്‌സിക്യൂട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ പവര്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കുമാണ് കുറ്റം ചുമത്തിയത്. മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെ കബളിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.

അദാനി ഗ്രീന്‍, അസുര്‍ പവര്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൂടാതെ അദാനി ഗ്രീന്‍ അമേരിക്കയിലെ നിക്ഷേപകരില്‍ നിന്ന് 175 മില്യണ്‍ ഡോളറിലധികം (14,78,31,68,750 രൂപ) സമാഹരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്ട് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

advertisement

2020നും 2024നും ഇടയില്‍ അദാനിയും അനുയായികളും സൗരോര്‍ജ കരാറുകള്‍ നേടുന്നതിനായി 250 മില്യണ്‍ ഡോളറിലധികം (21,12,21,75,000 രൂപ)  ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ 200 കോടി ഡോളര്‍ ലാഭമുണ്ടാക്കാനും ഇവര്‍ ലക്ഷ്യമിട്ടതായി കുറ്റപത്രത്തില്‍ ആരോപിച്ചു.

അദാനിയും മറ്റ് ഏഴ് എക്‌സിക്യൂട്ടീവുകളും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത് കരാറുകള്‍ ഉറപ്പാക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തി നിക്ഷേപകരെ കബളിപ്പിക്കാനും ഇവര്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.

advertisement

കൂടാതെ ഇതുസംബന്ധിച്ച അന്വേഷണത്തെ തടസപ്പെടുത്താനും സംഘം ശ്രമിച്ചുവെന്ന് എഫ്ബിഐ അസിസ്റ്റന്റ് ഡയറക്ടര്‍ ജെയിംസ് ഡെന്നിഹി പറഞ്ഞു. കൈക്കൂലിയെപ്പറ്റി സംസാരിക്കുന്നതിനായി അദാനി പല അവസരങ്ങളിലും ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനെ കണ്ടിരുന്നുവെന്ന് കുറ്റപത്രത്തില്‍ ആരോപിക്കപ്പെടുന്നു. ഇതേപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പ്രതികള്‍ നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയെന്നും കുറ്റപത്രത്തില്‍ ആരോപണമുണ്ട്.

Summary: The US Securities and Exchange Commission has charged billionaire Gautam Adani, founder and chairman of the Adani Group, with allegedly defrauding American investors and bribing officials.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
അദാനിയ്ക്ക് തിരിച്ചടി; ഗൗതം അദാനിയ്‌ക്കെതിരെ യുഎസില്‍ തട്ടിപ്പ്-കൈക്കൂലിക്കേസില്‍ കുറ്റപത്രം
Open in App
Home
Video
Impact Shorts
Web Stories