TRENDING:

ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ: ഗണിതശാസ്ത്രത്തില്‍ നിന്ന് ദൈവശാസ്ത്രത്തിലേക്ക്; അധ്യാപകനില്‍ നിന്ന് വൈദികനിലേക്ക്

Last Updated:

ദൈവശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി അദ്ദേഹം വിദേശത്തേക്ക് പോയി. 1982ല്‍ കാനോന്‍ നിയമം പഠിക്കുന്നതിനായി അദ്ദേഹം റോമിലെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദിവസങ്ങള്‍ നീണ്ട ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവിൽ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രണ്ട് ദിവസത്തോളം നീണ്ട വോട്ടിംഗ് പ്രക്രിയയ്ക്ക് ശേഷമാണ് അമേരിക്കയിലെ ചിക്കാഗോ സ്വദേശിയായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ്(69) കത്തോലിക്കാ സഭയുടെ 267ാമത് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. നാലാം റൗണ്ട് തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തെ മാര്‍പ്പാപ്പയായി തിരഞ്ഞെടുത്തത്.
ലിയോ പതിനാലാമൻ
ലിയോ പതിനാലാമൻ
advertisement

പോപ്പ് ലിയോ പതിനാലാമന്‍ പഠിച്ചത് എവിടെ?

തെക്കന്‍ ചിക്കാഗോയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ പള്ളിയോട് ചേര്‍ന്നുള്ള സ്‌കൂളിലാണ് പ്രിവോസ്റ്റ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്ന് ഫോബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടമാണ് അദ്ദേഹത്തെ മതപരമായ കാര്യങ്ങളോട് അടുപ്പിച്ചത്. ശേഷം സെന്റ് അഗസ്റ്റിന്‍ സെമിനാരി ഹൈസ്‌കൂളില്‍ ചേര്‍ന്നു.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്രം പഠിക്കാനായി പോയി. അതുകഴിഞ്ഞ് ചിക്കാഗോയിലെ തന്റെ ജന്മനാട്ടിലേക്ക് അദ്ദേഹം മടങ്ങി. തുടര്‍ന്ന് ഏറെ പ്രശസ്തമായ തിയോളജിക്കന്‍ യൂണിയന്‍ ഓഫ് ചിക്കാഗോയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. ഇതിനിടെ അദ്ദേഹം പാര്‍ട്ട് ടൈം ആയി ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്നു. കൂടാതെ ഇടയ്ക്ക് ചിക്കാഗോയിലെ സെന്റ് റീത്ത ഹൈസ്‌കൂളില്‍ ഭൗതികശാസ്ത്രം പഠിപ്പിക്കുകയും ചെയ്തിരുന്നു.

advertisement

ദൈവശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി അദ്ദേഹം വിദേശത്തേക്ക് പോയി. 1982ല്‍ കാനോന്‍ നിയമം പഠിക്കുന്നതിനായി അദ്ദേഹം റോമിലെത്തി. ഈ സമയമാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്.

പഠനകാലഘട്ടം അവസാനിച്ച ശേഷം റോമിലെ തന്റെ ഉത്തരവാദിത്വങ്ങളും പൂര്‍ത്തിയാക്കിയതിന് പിന്നാലെ 1985ല്‍ പെറുവിലെ ചുലുക്കാനാസ് രൂപതയുടെ ചുമതല വഹിച്ചു. 1987ല്‍ അദ്ദേഹം തന്റെ പിഎച്ച്ഡി പൂര്‍ത്തിയാക്കിയതായി ഫോബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

1999ല്‍ ചിക്കാഗോയിലെ അഗസ്റ്റീനിയന്‍ പ്രോവിന്‍സിനെ നയിക്കാന്‍ അദ്ദേഹം വീണ്ടും ചിക്കാഗോയിലെത്തി. നിരവധി കത്തോലിക്കാ സ്ഥാപനങ്ങളുടെ നേതൃപദവി വഹിച്ചു. 2017ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തെ വീണ്ടും പെറുവിലേക്ക് അയച്ചു. അവിടെ അദ്ദേഹം ബിഷപ്പായി നിയമിതനായി. ഈ കാലയളവില്‍ അദ്ദേഹത്തിന് പെറു പൗരത്വം ലഭിച്ചു.

advertisement

2023ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 2000 വര്‍ഷത്തിലധികം നീളുന്ന കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയില്‍ നിന്നുള്ള ഒരു കര്‍ദ്ദിനാളിനെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കുന്നത്. 13ാം നൂറ്റാണ്ടില്‍ രൂപീകൃതമായ സെന്റ് അഗസ്റ്റില്‍ സഭയുടെ മുന്‍ ജനറലായിരുന്നു പ്രിവോസ്റ്റ. ദാരിദ്ര്യം, സേവനം, സുവിശേഷപ്രഘോഷണം എന്നിവയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന സന്യാസസഭയാണിത്.

ദൈവശാസ്ത്രത്തിലും ഭക്തിയും പ്രഗത്ഭനായിരുന്ന, അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹിപ്പോയിലെ സെന്റ് അഗസ്റ്റിന്റെ പേരിലാണ് ഈ സന്യാസഭ രൂപീകരിച്ചത്. ഈ സന്യാസ സഭയ്ക്ക് ഏകദേശം 50 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ടെന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു. ധ്യാനത്തിലൂന്നിയ ആത്മീയത, സമൂഹികജീവിതം, മറ്റുള്ളവരെ സേവിക്കല്‍ എന്നിവയില്‍ വേരൂന്നീയതാണ് അവരുടെ ജീവിതം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ: ഗണിതശാസ്ത്രത്തില്‍ നിന്ന് ദൈവശാസ്ത്രത്തിലേക്ക്; അധ്യാപകനില്‍ നിന്ന് വൈദികനിലേക്ക്
Open in App
Home
Video
Impact Shorts
Web Stories