ചിലന്തികളെ ഭയപ്പെടുന്ന ടെക്സാസിലെ സ്ത്രീ ഒരു പാക്കേജ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു. തുടര്‍ന്ന്, അത് ഡെലിവര്‍ ചെയ്യുന്ന ആമസോൺ ഡെലിവറി സര്‍വീസിന് ഒരു ‘അധിക നിർദ്ദേശവും’ അവൾ നൽകിയിരുന്നു. തന്റെ വീടിന്റെ മുൻവാതിൽക്കൽ ഇരിപ്പുറപ്പിച്ച ഭീമാകാരനായ ചിലന്തിയെ ഒന്ന് ഒഴിവാക്കിത്തരാൻ ഡെലിവറി ചെയ്യുന്ന ജീവനക്കാരനോട് നടത്തിയ അഭ്യർത്ഥനയായിരുന്നു അത്.
ആ സ്ത്രീയുടെ അഭ്യർത്ഥന ഇപ്രകാരമായിരുന്നു, 'എന്റെ വീടിന്റെ മുൻവാതിൽക്കൽ ഒരു ഭീമാകാരനായ ചിലന്തി ഇരിക്കുന്നുണ്ട്, അത് പോകുന്നുമില്ല, എന്റെ വീടിന്റെ മുൻ വാതിലിനടുത്തേക്ക് പോകാൻ എനിക്ക് ഭയമാണ്. എനിക്കുവേണ്ടി ആ ചിലന്തിയെ നിങ്ങൾ കൊന്നു തരുമെങ്കില്‍ അത് വലിയൊരു ഉപകാരം ആയേനെ, നിങ്ങൾക്ക് ഒരുപാട് നന്ദി!'.
advertisement
മണിപ്പൂർ കോൺഗ്രസിൽ പിളർപ്പ്; PCC അധ്യക്ഷനും എട്ട് എം എൽ എമാരും BJPയിലേക്ക്
അവരുടെ അഭ്യർത്ഥന ശ്രദ്ധിച്ച ആമസോൺ ഡെലിവറി ഡ്രൈവർ ഉടനടി തന്നെ ചിലന്തിയെ വാതിൽപ്പടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. തന്റെ ഷൂ ഉപയോഗിച്ച് എട്ടുകാലിയെ അയാള്‍ കൊല്ലുന്നത് വീടിന്റെ ഡോർബെല്ലിൽ സ്ഥാപിച്ചിരുന്ന ക്യാമറ ദൃശ്യങ്ങളിലൂടെ നമുക്ക് കാണാം. പ്രസ്തുത വീഡിയോ ക്ലിപ്പ് 9.8 ദശലക്ഷത്തിലധികം ആൾക്കാർ കാണുകയും ധാരാളം ലൈക്കുകൾ നേടുകയും ചെയ്തു. ആമസോൺ ഡെലിവറി ഡ്രൈവറെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഉപയോക്താക്കൾ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ ചൊരിഞ്ഞത്.
ഈയടുത്ത് ഹൈദരാബാദിലെ ഒരു ഡെലിവെറി ജീവനക്കാരന് ഉപഭോക്താക്കൾ ബൈക്ക് വാങ്ങിക്കൊടുത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കിംഗ് കൊട്ടി നിവാസിയായ റോബിൻ മുകേഷ് എന്ന വ്യക്തി സൊമാറ്റോ ആപ്പിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം. ഏകദേശം 20 മിനിറ്റിന് ശേഷം ഡെലിവറി ഏജന്റ് ആയ മുഹമ്മദ് അഖീൽ അഹമ്മദിൽ ഭക്ഷണം നൽകാൻ മുകേഷിന്റെ വീടിന്റെ വാതിലിന് മുന്നിൽ എത്തി. ഓർഡർ ചെയ്ത ചൂടുള്ള ചായ സ്വീകരിക്കുമ്പോഴാണ് അഹമ്മദ് സൈക്കിൾ ചവിട്ടിയാണ് വന്നതെന്നും അദ്ദേഹത്തിന് സ്വന്തമായി ഒരു ബൈക്ക് ഇല്ലെന്നും റോബിൻ മുകേഷ് മനസ്സിലാക്കിയത്.
ഇതിനെ തുടർന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പിട്ടു. അഹ്മദിനെ കാണുകയോ അല്ലെങ്കിൽ അയാളുടെ സൊമാറ്റോ ഓർഡറുകൾ സ്വീകരിക്കുകയോ ചെയ്യുമ്പോൾ മാന്യമായ ഒരു 'ടിപ്പ്' നൽകണമെന്ന് അദ്ദേഹം ഹൈദരാബാദ് നിവാസികളോട് തന്റെ പോസ്റ്റു വഴി അഭ്യർത്ഥിക്കുകയായിരുന്നു.
അഹമ്മദിന് സഹായഹസ്തം നീട്ടുന്നതിനു വേണ്ടി ഫേസ്ബുക്കിലെ സ്വകാര്യ ഗ്രൂപ്പായ ദി ഗ്രേറ്റ് ഹൈദരാബാദ് ഫുഡ് ആൻഡ് ട്രാവൽ ക്ലബ്ബും മുകേഷിനൊപ്പം ചേർന്നു. അഹമ്മദിന്റെ യാത്ര സുഗമമാക്കുന്നതിന്, മറ്റ് അംഗങ്ങളുടെ പിന്തുണയോടെ ഒരു ബൈക്ക് വാങ്ങുന്നതിന് ധനസമാഹരണ യജ്ഞം സംഘടിപ്പിക്കുകയും 10 മണിക്കൂറിനുള്ളിൽ 60,000 രൂപ സമാഹരിക്കുകയും ചെയ്തു.