അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് 'വിമോചനദിന'മായി അറിയപ്പെടും. നമുക്ക് മേല്‍ തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ നിന്ന് നാം പകരച്ചുങ്കം ചുമത്തുകയാണ്. അവര്‍ നമ്മളോട് ചെയ്തത് നാം തിരിച്ച് ചെയ്യുന്നു അത്രമാത്രം, വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വെച്ച് സംസാരിക്കവെ ട്രംപ് പറഞ്ഞു.
അതേസമയം, മോദി എന്റെ ബെസ്റ്റ് ഫ്രണ്ടാണ്, പക്ഷേ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത് 52% തീരുവയാണ്. നമ്മൾ അത്രയും ചെയ്യുന്നില്ലെന്നും ഇന്ത്യയ്ക്ക് 26% തീരുവ മാത്രമെന്നും വാർത്ത സമ്മേളനത്തിനിടെ ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽനിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടമൊബീൽ ഇറക്കുമതിക്ക് യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. അമേരിക്ക വാഹന ഇറക്കുമതിക്ക് 2.4 ശതമാനം മാത്രമേ തീരുവ ഈടാക്കുന്നുള്ളൂ. അതേസമയം, തായ്‌ലൻഡ് 60 ശതമാനവും ഇന്ത്യ 70 ശതമാനവും വിയറ്റ്നാം 75 ശതമാനവും മറ്റുചിലർ അതിലും ഉയർന്ന നിരക്കും ഈടാക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. വിദേശ വാഹനങ്ങള്‍ക്ക് 25 ശതമാനം അടിസ്ഥാന നികുതിയും ഏര്‍പ്പെടുത്തിയിരുന്നു.