എന്നാല്‍ വീട്ടിലെ സോഫയിലും മറ്റും ചോക്ലേറ്റിന്റെ അംശമടങ്ങിയ കാല്‍പ്പാടുകള്‍ കിമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീടാണ് വീടിനകത്ത് ചോക്ലേറ്റ് കേക്കിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. അതിനടുത്തായി തന്നെ അവശനിലയിലായ ഒപ്പോസത്തെ കണ്ടെത്തി. ഈ ജീവി വല്ലാതെ കിതയ്ക്കുകയായിരുന്നുവെന്നും കിം പറഞ്ഞു.
ശൈത്യകാലത്ത് ഫ്രിഡ്ജില്‍ സാധനങ്ങള്‍ നിറഞ്ഞുകവിയുമ്പോള്‍ അതില്‍ കുറച്ചെടുത്ത് പുറത്തേക്ക് വെയ്ക്കാറുണ്ടായിരുന്നുവെന്ന് കിം പറഞ്ഞു. എന്നാല്‍ ചോക്ലേറ്റ് കേക്ക് മുഴുവന്‍ കഴിക്കാന്‍ ഇങ്ങനെയൊരു ജീവി തങ്ങളുടെ വീട്ടിലേക്ക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കിം പറഞ്ഞു.
advertisement
ഒപ്പോസത്തെ വീട്ടില്‍ നിന്നും പുറത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന് അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് കിം പറഞ്ഞു. പിന്നീട് ഗൂഗിളില്‍ തിരഞ്ഞപ്പോഴാണ് ചോക്ലേറ്റ് കഴിക്കുന്നത് അവയുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം മനസിലായത്.
തുടര്‍ന്ന് ഈ ജീവിയെ നെബ്രാസ്‌കയിലെ വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. അവിടുത്തെ ജീവനക്കാര്‍ ഒപ്പോസത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി പരിചരിച്ചു. നിലവില്‍ ചോക്ലേറ്റ് ഒഴികെയുള്ള ആഹാരമാണ് ഒപ്പോസത്തിന് നല്‍കിവരുന്നത്. ആരോഗ്യം വീണ്ടെടുക്കുന്നതോടെ ഒപ്പോസത്തെ വനത്തിലേക്ക് തുറന്നുവിടുമെന്നും ജീവനക്കാര്‍ പറഞ്ഞു.
ഒപ്പോസത്തിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ കമന്റുമായി എത്തി. "ഒരു കോസ്റ്റ്‌കോ ചോക്ലേറ്റ് മുഴുവന്‍ കഴിച്ചാല്‍ എനിക്കും ശ്വാസം മുട്ടും," എന്ന് ഒരാള്‍ കമന്റ് ചെയ്തു. 'ഈ ഒപ്പോസത്തിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാകും,' ഒരാള്‍ കമന്റ് ചെയ്തു.