പക്ഷി ഇടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകർന്നത്. വിമാനത്തിൽ പടർന്ന തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. വിമാനത്തിൽ 175 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 173 പേരും ദക്ഷിണകൊറിയക്കാരാണ്. രണ്ടുപേർ തായ്ലൻഡുകാരുമായിരുന്നു. വിമാനത്തിൽ ആറു ജീവനക്കാരും ഉണ്ടായിരുന്നു. രക്ഷപ്പെട്ടതിൽ ഒരാൾ യാത്രക്കാരനും ഒരാൾ വിമാന ജീവനക്കാരനുമായിരുന്നു.
അപകടത്തിൽ ജെജു എയർവേസ് മാപ്പു പറഞ്ഞു. നിർഭാഗ്യകരകമായ സംഭവത്തിൽ തങ്ങൾ തല താഴ്ത്തുന്നുവെന്നും ദാരുണമായ സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സാദ്ധ്യമായതെന്തും ചെയ്യാൻ തയ്യാറാണെന്നും ജെജു എയർവേസ് അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ജെജു ഇക്കാര്യം അറിയിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
December 29, 2024 12:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ദക്ഷിണ കൊറിയയിൽ വിമാനം ലാൻഡിംഗിനിടെ റൺവെയിൽ നിന്ന് തെന്നിമാറി തകർന്നു വീണു; മരണം 179