ദേര്‍ അല്‍ ബലാഹിലുള്ള വീട്ടില്‍ അമ്മയ്ക്കും മുത്തശ്ശിയ്‌ക്കൊപ്പമായിരുന്നു കുഞ്ഞുങ്ങള്‍ കഴിഞ്ഞിരുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ കുഞ്ഞുങ്ങളുടെ അമ്മയും മുത്തശ്ശിയും ക്രൂരമായി കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
'' എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. വീടിന് നേരെ ഷെല്ലാക്രമണം ഉണ്ടായെന്നാണ് പറയുന്നത്. കുഞ്ഞുങ്ങളെ ഒന്ന് ലാളിക്കാനോ കണ്ണുനിറയെ കാണാനോ കഴിഞ്ഞില്ല,'' മുഹമ്മദ് പറഞ്ഞു.
ഇസ്രായേല്‍-ഗാസ യുദ്ധം ആരംഭിച്ച ആദ്യ ആഴ്ചകളില്‍ തന്നെ ഗാസ നഗരം വിട്ടുപോകണമെന്ന് സൈന്യത്തിന്റെ ഉത്തരവ് ലഭിച്ചിരുന്നു.അതനുസരിച്ചാണ് മുഹമ്മദിന്റെ കുടുംബം നഗരം വിട്ടത്. ശേഷം ഗാസയുടെ മധ്യമേഖലയില്‍ ഇവരുടെ കുടുംബം അഭയം തേടുകയായിരുന്നു.
advertisement
ഗാസയില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയ നാള്‍ മുതല്‍ ഇതുവരെ നിരവധി കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിനിടെ 115 നവജാത ശിശുക്കള്‍ ജനിക്കുകയും തൊട്ടുപിന്നാലെ കൊല്ലപ്പെടുകയും ചെയ്‌തെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഴ്ചകളില്‍ ഗാസയിലെ നിരവധി അഭയ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ശനിയാഴ്ച ഗാസ നഗരത്തിലെ പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ കഴിഞ്ഞിരുന്ന സ്‌കൂളിന് നേരെയും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. 70 ലധികം പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം സ്‌കൂള്‍ ഹമാസ് പോരാളികളുടെ കേന്ദ്രമായിരുന്നുവെന്നാണ് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചത്. എന്നാല്‍ ഈ ആരോപണം ഹമാസ് നിഷേധിച്ചു.