തന്ത്രപരമായ നിരവധി കാര്യങ്ങൾ കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ബലൂച് ലിബറേഷൻ ആർമി ഒരു വാർത്താ കുറിപ്പിൽ പറഞ്ഞു. പാകിസ്താന്റെ ഉറപ്പുകള്‍ വിശ്വസിക്കേണ്ട കാലം കടന്നുപോയെന്നും സമാധാനം, സാഹോദര്യം, വെടിനിര്‍ത്തല്‍ ഇവയെക്കുറിച്ചെല്ലാം പാകിസ്താന്‍ പറയുന്നത് വിശ്വസിക്കരുതെന്നും ബലൂച് ലിബറേഷന്‍ ആര്‍മി.
ALSO READ: ബലൂചിസ്ഥാനിലെ 39 പൊലീസ്, സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തി ബലൂച് ലിബറേഷൻ ആർമി
അതേസമയം ബലൂചിസ്ഥാനിലെ 39 പൊലീസ്, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിന്റ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാനിലെ സ്വയംഭരണത്തിനും പ്രാദേശിക വിഭവങ്ങളുടെ നിയന്ത്രണത്തിനുമുള്ള ദീർഘകാല ആവശ്യത്തിലൂന്നിയ ബലൂച് ലിബറേഷൻ ആർമിയുടെ സമീപകാല പ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ആക്രമണം നടന്നത്.
advertisement