ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ (ഐസിടി) അവാമി ലീഗിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ നിരോധനം പ്രാബല്യത്തിൽ തുടരും.രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടക്കാല സർക്കാരിന്റെ നിരോധന നീക്കം.
അവാമി ലീഗ് ഭരണകൂടത്തിന്റെ പതനത്തിലേക്ക് നയിച്ച 2024 ജൂലൈയിലെ പ്രക്ഷോഭത്തിന്റെ സാക്ഷികൾ, പരാതിക്കാർ, പിന്തുണക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും സർക്കാർ ചൂണ്ടിക്കാട്ടി. യൂനസിന്റെ അധ്യക്ഷതയിൽ ചേർന്ന അതേ യോഗത്തിൽ, രാഷ്ട്രീയ പാർട്ടികളെയും അവയുടെ മുന്നണി സംഘടനകളെയും അനുബന്ധ സ്ഥാപനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ട്രൈബ്യൂണലിന് അധികാരം നൽകുന്ന ഐസിടി നിയമത്തിൽ ഭേദഗതികൾ വരുത്തി.
advertisement
1949ലാണ് അവാമി ലീഗ് സ്ഥാപിതമായത്. കിഴക്കൻ പാകിസ്ഥാന്റെ സ്വയംഭരണാവകാശത്തിനായുള്ള പോരാട്ടത്തിൽ നിർണായക വഹിച്ചതും
ബംഗ്ളാദേശിന്റെ പിറവിയ്ക്ക് കാരണമായ 1971 ലെ വിമോചന യുദ്ധത്തിന് നേതൃത്വം നൽകിയതും അവാമി ലീഗാണ്.