TRENDING:

'ക്ഷേത്രങ്ങള്‍ തകര്‍ത്തവര്‍ക്കെതിരെ നടപടി'; ബംഗ്ലാദേശിലെ ഹിന്ദു നേതാക്കളുമായി മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്തും

Last Updated:

ചൊവ്വാഴ്ചയാണ് ഹിന്ദു നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗ്ലാദേശില്‍ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണം വ്യാപകമായ സാഹചര്യത്തില്‍ ഹിന്ദു നേതാക്കളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനായ മുഹമ്മദ് യൂനുസ്. ചൊവ്വാഴ്ചയാണ് ഹിന്ദു നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുക. ന്യൂനപക്ഷങ്ങളുടെ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ച.
advertisement

ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നവര്‍ ഗുണ്ടകളാണെന്നും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അത്തരക്കാരില്‍ നിന്നും പിഴ ഈടാക്കുമെന്നും ഇടക്കാല സര്‍ക്കാരിന്റെ മതകാര്യ ഉപദേഷ്ടാവ് ഖാലിദ് ഹുസൈന്‍ പറഞ്ഞു.

'' മതകാര്യ വകുപ്പ് ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഭാവിയിലും അതങ്ങനെ തന്നെയായിരിക്കും,'' ഖാലിദ് ഹുസൈന്‍ പറഞ്ഞു. ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ കണക്കെടുപ്പ് ജില്ലാ ഭരണകൂടത്തിന്റെ കീഴില്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹിന്ദു ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മഷിയഹട്ടി റീജിയണല്‍ ദുര്‍ഗ പൂജ സെലിബ്രേഷന്‍ കമ്മിറ്റി ജെസ്സോറിലെ അഭയനഗറില്‍ റാലി സംഘടിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയുറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളും പ്രതിഷേധ റാലികളില്‍ പങ്കെടുക്കുന്നുണ്ട്.

advertisement

'' ഹിന്ദുക്കളുടെ വീടും കടകളും ആരാധനാലയങ്ങളും തകര്‍ക്കപ്പെടുന്നതും കൊള്ളയടിക്കുന്നതും കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയുറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്,'' പ്രതിഷേധ റാലിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. രാജ്ഷാഹിയില്‍ ആദിവാസി സംഘടനകളും പ്രതിഷേധ റാലി നടത്തിയിരുന്നു. രാജ്ഷാഹിയിലെ ഷഹീദ് മിനാരത്തിന് പുറത്ത് നാഷണല്‍ ആദിവാസി പരിഷത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
'ക്ഷേത്രങ്ങള്‍ തകര്‍ത്തവര്‍ക്കെതിരെ നടപടി'; ബംഗ്ലാദേശിലെ ഹിന്ദു നേതാക്കളുമായി മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്തും
Open in App
Home
Video
Impact Shorts
Web Stories