'വളരെ കാര്യങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്ന രാജ്യങ്ങള്‍ക്ക് ഒരുദാഹരണമാണ് ഇന്ത്യ. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെട്ടു വരുന്നു. അവ സ്ഥിരമാണ്. അവ മെച്ചപ്പെട്ടാല്‍ സര്‍ക്കാരിന്റെ വരുമാനം ഉയരും. 20 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ വലിയ തോതില്‍ മെച്ചപ്പെടും. കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു ലബോറട്ടറിയാണ് ഇന്ത്യ. അത് ഇന്ത്യയില്‍ വിജയിക്കുന്നതോടെ നിങ്ങള്‍ക്ക് അവ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി നടപ്പാക്കാവുന്നതാണ്,' ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
'അതിനാല്‍ ഫൗണ്ടേഷന്റെ ഏറ്റവും വലിയ യുഎസ് ഇതര ഓഫീസ് ഇന്ത്യയിലാണ്. ലോകത്തിലെവിടെയും ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഏറ്റവും അധികം പൈലറ്റ് പരീക്ഷണങ്ങള്‍ (മുന്‍കൂട്ടി നടത്തുന്ന പഠനം) ചെയ്യുന്നത് ഇന്ത്യയിലെ പങ്കാളികള്‍ക്കൊപ്പമാണ്,' അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അന്തരീക്ഷം ഊര്‍ജസ്വലമാണെങ്കിലും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
advertisement
കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ബില്‍ ഗേറ്റ്‌സിനെതിരേ ഉയരുന്നത്. ചില അഭിപ്രായങ്ങള്‍ ഇതിനോടകം തന്നെ വൈറലായി. ഗേറ്റ്‌സിന്റെ അഭിപ്രായങ്ങള്‍ ഇന്ത്യയുടെ പരമാധികാരെയും സ്വാശ്രയത്വത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
'ഇന്ത്യ ഒരു ലാബോറട്ടറിയാണ്. ഞങ്ങള്‍ ഇന്ത്യക്കാര്‍ ബില്‍ ഗേറ്റ്‌സിന് ഗിനി പന്നികളാണ്. സര്‍ക്കാര്‍ മുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെയും മാധ്യമങ്ങളെയും ഈ വ്യക്തി സ്വാധീനിച്ചിട്ടുണ്ട്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (Foreign Contribution (Regulation) Act) പ്രകാരമല്ല അദ്ദേഹത്തിന്റെ ഓഫീസ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളെ വിദ്യാഭ്യാസ സമ്പ്രദായം അദ്ദേഹത്തെ ഒരു ഹീറോയാക്കി മാറ്റി,' ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ആഗോള പരീക്ഷണങ്ങള്‍ക്കായുള്ള ഒരു പരീക്ഷണ ഭൂമിയായി ഗേറ്റ്‌സ് ഇന്ത്യയെ ഉപയോഗിക്കുകയാണ് വിമര്‍ശകര്‍ ആരോപിച്ചു. എന്നാല്‍ വലിയ തോതിലുള്ള വികസന പദ്ധതികള്‍ക്ക് തുടക്കമിടാനുള്ള ഇന്ത്യയുടെ സാധ്യതയെ പ്രായോഗികമായി അംഗീകരിക്കുകയാണ് ഗേറ്റ്സ് ചെയ്തതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
'ഞങ്ങളെ ഗിനി പന്നികളാക്കി മാറ്റുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന്' ഒരാള്‍ ചോദിച്ചു. 'പൈലറ്റ് പഠനം എല്ലാ സമയത്തും നടത്താറുണ്ട്. പുതിയ മരുന്നുകളുടെയോ പുതിയ വാക്‌സിനുകളുടെയോ പുതിയ വികസന സംരംഭങ്ങളുടെയോ പശ്ചാത്തലത്തിലാണ് ഇത് നടത്തുന്നത്. നിയന്ത്രിതമായ ഒരു പ്രദേശത്ത് ജനസംഖ്യയിലെ വളരെ ചെറിയൊരു ഭാഗം തെരഞ്ഞെടുത്ത് നിങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തുകയല്ലേ ചെയ്യുന്നതെന്ന്,' ഉപയോക്താവ് ചോദിച്ചു.
അതേസമയം, അദ്ദേഹം മരുന്നുകളെക്കുറിച്ചല്ല, മറിച്ച് ക്ഷേമ പദ്ധതികളെക്കുറിച്ചാണ് സംസാരിച്ചതെന്ന് മറ്റൊരാള്‍ പറഞ്ഞു. ഇന്ത്യയുടെ സങ്കീര്‍ണമായ ചുറ്റുപാട് ആഗോള സംരംഭങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റുകയാമെന്ന് മറ്റുള്ളവര്‍ അഭിപ്രായപ്പെട്ടു.