ബലൂചിസ്ഥാൻ മേഖലയിലെ ഖുസ്‌ദർ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ബോംബുകൾ നിറച്ച കാർ സ്‌കൂൾ ബസിന് നേരേക്ക് പാഞ്ഞടുക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ഖില്ലഹ് അബ്ദുല്ല പ്രദേശത്തിലെ മാർക്കറ്റിൽ സ്ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കുട്ടികൾക്ക് നേരെയുള്ള ആക്രമണം ഉണ്ടാകുന്നത്.
അതേസമയം പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ആക്രമണത്തിൽ അപലപിച്ചു. ആക്രമണം നടത്തിയവർ മൃഗങ്ങളാണെന്നും ഒരുതരത്തിലും മാപ്പർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഖില്ലഹ് അബ്ദുല്ല പ്രദേശത്തിലെ മാർക്കറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ സൈനികരും ആയുധധാരികളായ അജ്ഞാതരും തമ്മിൽ പരസ്പരം വെടിവെപ്പും നടന്നിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 21, 2025 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബലൂചിസ്ഥാനിൽ സ്‌കൂൾ ബസിനു നേരെ ബോംബ് ആക്രമണം; കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു