also read: ഹെലികോപ്ടർ നന്നാക്കുന്ന രാഹുൽ ഗാന്ധി: ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സയ്യിദ് റഹ്മാന്‍ എന്നാണ് ആ കുഞ്ഞിന്റെ പേര്. അവന്റെ ജീവിതം നമ്മളിൽ പലർക്കും പ്രചോദനമാകും. നാഷണൽ പബ്ലിക് റേഡിയോ നടത്തിയ അഭിമുഖത്തിൽ സയ്യിന്റെ അമ്മ അവനെ കുറിച്ച് പറയുകയുണ്ടായി. എട്ട് മാസം മാത്രം പ്രായമുള്ളപ്പോഴായിരുന്നും സയ്യിദിന് കാൽ നഷ്ടമായത്. സായുധ സേനയും താലിബാനികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കുഴി ബോംബ് പൊട്ടി സയ്യിദിനും സഹോദരിക്കും പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സയ്യിദിന്റെ വലതുകാൽ മുറിച്ചു മാറ്റുകയായിരുന്നു.
advertisement
പത്ത് മാസം പൂർത്തിയായതു മുതൽ കാബൂളിലെ ഓർത്തോ പീഡിയാട്രിക് സെന്ററിൽ ചികിത്സയിലാണ്. ജീവിതത്തിലുടനീളം കുഞ്ഞിന് കൃത്രിമ കാലിനെ ആശ്രയിക്കേണ്ടി വരും. വളരുന്നതിനനുസരിച്ച് കൃത്രിമകാൽ മാറ്റിക്കൊണ്ടേയിരിക്കണം- അമ്മ പറഞ്ഞു. ഇതുവരെയുള്ള കൃത്രിമക്കാലിലെ ജീവിതം അതിനോട് സമരസപ്പെടാൻ അവനെ സഹായിച്ചുവെന്നും അമ്മ പറയുന്നു.
ഓരോ വർഷവും 500ൽ അധികം ആളുകൾക്ക് സയ്യിദിനെപ്പോലെ കൃത്രിമക്കാൽ മാറ്റി വെയ്ക്കേണ്ടതായി വരുന്നുണ്ടെന്ന് യുഎൻ അസിസ്റ്റൻസ് മിഷൻ ഇൻ അഫ്ഗാനിസ്ഥാൻ വ്യക്തമാക്കുന്നു. ഇതിൽ 30പേരെങ്കിലും കുട്ടികളായിരിക്കുമെന്നും അവർ വ്യക്തമാക്കിയിരിക്കുന്നു.
