കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കിലാണ് രാഹുൽ ഇപ്പോൾ. ഇതിനിടെ തകരാറിലായ ഹെലികോപ്ടർ നന്നാക്കാൻ ശ്രമിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം പുറത്ത് വിട്ടത്.
'കൂട്ടായ പ്രയത്നം എന്നു പറയുന്നത് എല്ലാവരും കൂട്ടുചേർന്ന് പ്രവർത്തിക്കുക എന്നതാണ്.. ഉനയിൽ വച്ച് ഞങ്ങളുടെ ഹെലികോപ്ടർ തകരാറിലായി.. കൂട്ടായ പ്രയത്നത്തിലൂടെ അത് വളരെ വേഗത്തിൽ ശരിയാക്കി.. ഭാഗ്യത്തിന് ഗുരുതര തകരാർ ഉണ്ടായിരുന്നില്ല.. ചിത്രത്തിനൊപ്പം രാഹുൽ ഇൻസ്റ്റയിൽ കുറിച്ചു.
ഹിമാചൽ പ്രദേശിലെ ഉന മേഖലയിൽ വച്ചായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ ഹെലികോപ്ടര്‍ തകരാറിലായത്. ഇത് ശരിയാക്കുന്നതിനായി ആളുകൾ എത്തുന്നതിന് മുമ്പ് തന്നെ രാഹുൽ സഹായ ഹസ്തവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. ചിത്രം പങ്കു വച്ചതിന് പിന്നാലെ തന്നെ രാഹുലിന്റെ പ്രയത്നത്തെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.