TRENDING:

വിവാഹമോചനം: ലോക്ക് ഡൗൺ ചെയ്ത രാജ്യങ്ങൾക്ക് മുന്നറിയിപ്പായി ചൈന

Last Updated:

ലോക്ക് ഡൗൺ കാലത്ത് ഗാർഹിക അതിക്രമ കേസുകളും രാജ്യത്ത് വർധിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കൊറോണ കാലത്ത് ചൈനയിൽ വിവാഹ മോചന കേസുകളുടെ എണ്ണം കൂടുന്നു. വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗൺ കാലത്ത് ഗാർഹിക അതിക്രമ കേസുകളും രാജ്യത്ത് വർധിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവാഹമോചന സ്ഥിതി വിവര കണക്കുകൾ വർഷാന്ത്യമാണ് ചൈന ഔദ്യോഗികമായി പ്രസിദ്ധീകരിക്കാറുള്ളതെങ്കിലും നിർബന്ധിത ലോക്ക് ഡൗൺ കാലമായ മാർച്ച് മാസത്തിൽ മാത്രം കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതായാണ് വിവരം. ഇത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന മറ്റു രാജ്യങ്ങൾക്കു കൂടിയുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
advertisement

You may also like:കേരളത്തിന് ആശ്വാസ വാർത്ത: ഇന്ന് രോഗമുക്തി നേടിയത് 36 പേർ; കോവിഡ് ചികിത്സയിലുള്ളത് 194 പേര്‍ [NEWS]ലോക്ക് ഡൗൺ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ ഡിജിപിയുടെ നിർദ്ദേശം [NEWS]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]

advertisement

മധ്യ ചൈനയിലെ സിയാൻ നഗരം, സിചുവാൻ പ്രവിശ്യയിലെ ദാസ്വേ  എന്നിവ മാർച്ച് തുടക്കത്തിൽ തന്നെ വിവാഹ മോചന കേസുകളു‌ടെ എണ്ണത്തിൽ റെക്കോഡിട്ടിരുന്നു. ഇതു സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ പോലും ഗുരുതരമായി ബാധിച്ചെന്നാണ് റിപ്പോർട്ട്. വിവാഹമോചന പരാതികൾ നൽകാൻ എത്തിയവരുടെ നീണ്ട നിര കാരണം ഹുനാൻ പ്രവിശ്യയിലെ മിലുവോയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളം കുടിക്കാൻ പോലും സമയം കിട്ടിയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്. പരാതിക്കാരുടെ എണ്ണം കൂടിയതോടെ മാർച്ച് പകുതിയിൽ സർക്കാർ വെബ്സൈറ്റ് തകരാറിലാകുകയും ചെയ്തു.

advertisement

“നിസാരകാര്യങ്ങളാണ് പലരുടെയും ജീവിതം സംഘർഷഭരിതമാക്കിയത്. പരസ്പരം കാര്യങ്ങൾ സംസാരിക്കാൻ തയാറാകാതെയാണ് പലരും വിവാഹബന്ധം വേർപിരിയാൻ തീരുമാനിച്ചത്. ” സിറ്റി രജിസ്ട്രേഷൻ സെന്ററിന്റെ ഡയറക്ടർ യി സിയാവൻ പറഞ്ഞു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് പകുതിയോടെ തന്റെ ഓഫീസിൽ എത്തുന്ന വിവാഹമോചന ഹർജികളുടെ എണ്ണം 25% വർധിച്ചതായി ജെന്റിൽ ആൻഡ്  ട്രസ്റ്റ് ലോ ഫേമിലെ അഭിഭാഷകനായ സ്റ്റീവ് ലി പറയുന്നു.

വിവാഹമോചനത്തിനുള്ള കാരണമായി പലരും പറഞ്ഞത് പങ്കാളിയോടുള്ള അവിശ്വാസമാണെന്നും അദ്ദേഹം പറയുന്നു. "വീടുകളിൽ ഇല്ലാത്തപ്പോൾ എല്ലാവർക്കും പ്രണയിക്കാൻ നന്നായി അറിയാം. എന്നാൽ വീട്ടിൽ ഒരു ദിവസം തങ്ങിയാൽ സ്ഥിതി വഷളാകുകയാണ്. ന്യൂ ഇയർ പോലുള്ള അവധി ദിനങ്ങളിലും കുടുംബ ബന്ധങ്ങൾ വഷളാകാറുണ്ട്. വൈറസ് ബാധയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിൽ പല നഗരങ്ങളിലെയും ദമ്പതികൾക്ക് ഓരേ വീട്ടിൽ രണ്ടു മാസത്തോളം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. കൂടുതൽ സമയം ഒന്നിച്ചിരിക്കുമ്പോൾ അവർ പരസ്പരം വെറുക്കുന്നു” അഭിഭാഷകൻ പറഞ്ഞു.

advertisement

നിയമങ്ങൾ ലളിതമാക്കിയ 2003 മുതൽ ചൈനയിൽ വിവാഹമോചനങ്ങളുടെ എണ്ണം  ക്രമാതീതമായി വർദ്ധിച്ചു. ആ വർഷം 1.3 ദശലക്ഷത്തിലധികം ദമ്പതികളാണ് വിവാഹമോചിതരായത്. 15 വർഷത്തിനിടെ ഈ നിരക്ക്  ക്രമേണ ഉയർന്ന്  2018 ആയപ്പോൾ ഇത് 4.5 ദശലക്ഷമായി. സിവിൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം. കഴിഞ്ഞ വർഷം 4.15 ദശലക്ഷം ചൈനീസ് ദമ്പതികളാണ് വിവാഹ മോചിതരായത്.

മലയാളം വാർത്തകൾ/ വാർത്ത/World/
വിവാഹമോചനം: ലോക്ക് ഡൗൺ ചെയ്ത രാജ്യങ്ങൾക്ക് മുന്നറിയിപ്പായി ചൈന
Open in App
Home
Video
Impact Shorts
Web Stories