വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ

Work From Home| നടുവേദനയുള്ളവർ നടത്തം ശീലമാക്കുക. നടക്കാനായി. ഒരു ഷെഡ്യൂൾ തയ്യാറാക്കണം, സമയം നിശ്ചയിച്ച് അരമണിക്കൂറോളം നടക്കുക. നടക്കാൻ മതിയായ ഇടമില്ലെങ്കിൽ, യോഗ ചെയ്താലും മതിയാകും.

News18 Malayalam | news18-malayalam
Updated: April 12, 2020, 5:01 PM IST
വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ
work-from-home
  • Share this:
കോവിഡ് 19 വ്യാപിച്ചതോടെ രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഇതോടെ കമ്പനികളെല്ലാം ജീവനക്കാരോട് വീട്ടിലിരുന്ന ജോലി ചെയ്യാൻ നിർദേശം നൽകി. എന്നാൽ വീട്ടിലിരുന്ന ജോലി ചെയ്യുന്നതുവഴി ചില ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയേറെയാണ്. കഴുത്തുവേദന, നടുവേദന, പുറംവേദന, കൈകളുടെ സന്ധിവേദന എന്നിവയൊക്കെയാണ് ഇതിൽ പ്രധാനപ്പെട്ടത്. മണിക്കൂറുകളോളം ലാപ്ടോപ്പ് ഉപയോഗിച്ച് ജോലി ചെയ്യുന്നവരിൽ മേൽപറഞ്ഞ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ അധികനാളുകൾ വേണ്ട. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാനാകും. ശരിയായ ഉറക്കം, മതിയായ ഇടവേള, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ ഇതിൽ പ്രധാനമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

മണിക്കൂറുകളോളം ഒറ്റയിരുപ്പിൽ ജോലി ചെയ്യുന്നവർ പലപ്പോഴും ജോലി സമയത്തിന്‍റെ വ്യത്യാസം കാരണം മതിയായ നിലയിൽ വ്യായാമം ചെയ്യുന്നുണ്ടാകില്ല. ജിമ്മുകൾ അടച്ചിട്ടിരിക്കുന്നത് വലിയൊരു വിഭാഗം ആളുകളെ ബാധിച്ചിട്ടുമുണ്ട്.

“ഈ ലോക്ക്ഡണിൽ വീട്ടിലിരുന്ന ജോലി ചെയ്യുന്നവർക്ക് അസുഖം പിടിപെടാൻ അധികം കാരണങ്ങളൊന്നും വേണ്ട. അശ്രദ്ധവും വിശ്രമരഹിതവുമായ ജോലി കാരണം കഴുത്തു വേദന, നടുവേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ സാധ്യതയേറെയാണ്” ഗുരുഗ്രാമിലെ നാരായണ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സീനിയർ ഓർത്തോപെഡിക്സ് കൺസൾട്ടന്റ് മോനു സിംഗ് ഐ‌എ‌എൻ‌എസിനോട് പറഞ്ഞു.
You may also like:ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി [NEWS]Covid 19 | കേരളത്തിന് ആശ്വാസദിനം; ഏഴ് പേർക്ക് കോവിഡ് 19; രോഗമുക്തി നേടിയത് 27 പേർ [NEWS]ലോക്ക് ഡൗണില്‍ ഇളവുമായി സർക്കാർ; എസി, ഫാൻ വിൽക്കുന്ന കടകൾ ഞായറാഴ്ചകളിൽ തുറക്കാം [NEWS]
“ആളുകൾ ഇപ്പോൾ ഓഫീസിലേക്ക് ദിവസേന പോകാത്തതിനാൽ, നടത്തം ഉൾപ്പടെയുളഅള വ്യായാമം കുറവായിരിക്കും. ഇതൊഴിവാക്കാൻ ജോലിസമയം ക്രമീകരിച്ച് ദിവസവും ഒരു മണിക്കൂർ വ്യായാമമോ യോഗയോ ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കണം”അദ്ദേഹം പറഞ്ഞു. വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ ആളുകൾ സ്ഥിരമായി ഒരു മേശയും കസേരയും ഉപയോഗിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ലാപ്ടോപ്പിലേക്കുള്ള കണ്ണുകളുടെ നോട്ടം നേരെയായിരിക്കുന്നവിധം മേശയുടെയും കസേരയുടെയും ഉയരം ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലാപ്‌ടോപ്പിനുമുന്നിൽ കൂടുതൽ നേരം തുടർച്ചയായി ഇരിക്കരുത്. ഇത് ഒഴിവാക്കാൻ അവർ മതിയായ ഇടവേളകൾ എടുക്കേണ്ടതാണ്. ഭക്ഷണം കൃത്യസമയത്ത് തന്നെ കഴിച്ചുശീലിക്കുകയും വേണം.

"ലഘുഭക്ഷണം ഒഴിവാക്കുക, അനാരോഗ്യകരമായ ഭക്ഷണശീലവും നല്ലതല്ല. ധാരാളം പഴങ്ങളും നാരുകൾ അടങ്ങിയ ഭക്ഷണവും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. വെള്ളം കുടിക്കുന്നതിൽ ഒരു കുറവും വരുത്തരുത്" സിംഗ് പറഞ്ഞു.

ലോക്ക്ഡൌൺ കാലഘട്ടത്തിൽ കഴുത്തിനുവേണ്ടിയുള്ള വ്യായാമങ്ങൾ ചെയ്യാനും മുഖം നേർരേഖയിൽ ലാപ്ടോപ്പിലേക്ക് നോക്കുകയും വേണമെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബോൺ ആന്റ് ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും യൂണിറ്റ് ഹെഡുമായ സുഭാഷ് ജംഗിദ് പറയുന്നു. കഴുത്തിലെ പേശികൾക്ക് ബലം ലഭിക്കുന്ന വ്യായാമങ്ങൾ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

"നടുവേദനയുള്ളവർ നടത്തം ശീലമാക്കുക. നടക്കാനായി. ഒരു ഷെഡ്യൂൾ തയ്യാറാക്കണം, സമയം നിശ്ചയിച്ച് അരമണിക്കൂറോളം നടക്കുക. നടക്കാൻ മതിയായ ഇടമില്ലെങ്കിൽ, യോഗ ചെയ്താലും മതിയാകും. തുടക്കക്കാർ ചെയ്യുന്ന ലളിതമായ യോഗ ദിവസേന അര മണിക്കൂർ ചെയ്താൽ മതിയാകും”- അദ്ദേഹം പറഞ്ഞു.

ആരോഗ്യവും കുടുംബബന്ധവും ശക്തമായി നിലനിർത്താനുമുള്ള മികച്ച മാർഗമാണ് ഡാൻസെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു. വീട്ടുകാർക്കൊപ്പം ദിവസവും അരമണിക്കൂർ ഡാൻസ് ചെയ്യുന്നത് മികച്ചൊരു ശാരീരിക വ്യായാമമാണ്. " ജോലി ഇല്ലാത്ത സമയങ്ങളിൽ ഇരിക്കുന്നതിന് പകരം നിൽക്കുകയോ മുറിക്കുള്ളിൽ നടക്കുകയോ ചെയ്യണം. ഫോണിൽ സംസാരിക്കുമ്പോഴും ഇരിക്കാതിരിക്കുന്നത് ശീലമാക്കാം. " ഡോക്ടർ പറഞ്ഞു.

വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ആളുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ന്യൂഡൽഹിയിലെ ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫിസിയോതെറാപ്പി ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗം മേധാവി വിജു തോമസ് (പിടി) പറയുന്നു. "എല്ലാ ദിവസവും രാവിലെ 'സൂര്യ നമസ്‌ക്കാരം' ചെയ്യുന്നതും നിങ്ങളുടെ മുറിയിൽ നടക്കുന്നതും നല്ലതാണ്," തോമസ് പറഞ്ഞു.
First published: April 12, 2020, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading