'ഈ ജോലിക്ക് ഞാൻ എല്ലാ ദിവസവും നന്ദിയുള്ളവനാണ്, പ്രത്യേകിച്ച് ഇന്ന്, എന്റെ ഔദ്യോഗിക ചുമതലകൾ എന്നെ ദുഃഖവെള്ളിയാഴ്ച റോമിൽ എത്തിച്ചു. പ്രധാനമന്ത്രി മെലോണിയുമായും സംഘവുമായും എനിക്ക് ഒരു മികച്ച കൂടിക്കാഴ്ച ഉണ്ടായിരുന്നു. ഈ മനോഹരമായ നഗരത്തിൽ എന്റെ കുടുംബത്തോടൊപ്പം ഉടൻ പള്ളിയിലേക്ക് പോകും' വാൻസ് എക്സിൽ കുറിച്ചു. ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യാനികൾക്കും, പ്രത്യേകിച്ച് യുഎസിൽ തിരിച്ചെത്തിയവർക്ക്, അനുഗ്രഹീതമായ ഒരു ദുഃഖവെള്ളിയാഴ്ച ആശംസിക്കുന്നു. നമ്മൾ ജീവിക്കാൻ വേണ്ടിയാണ് അദ്ദേഹം മരിച്ചത്," വാൻസ് തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
advertisement
എന്നാൽ ഭാര്യ ഹിന്ദുവായതിനാൽ വാൻസ് വ്യാജ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയിയിൽ വിമർശനം ഉയർന്നതോടെ അദ്ദേഹത്തിന്റെ ഗുഡ് ഫ്രൈഡേ പോസ്റ്റ് ഓൺലൈനിൽ വൻ പ്രചാരം നേടി. ജെഡി വാൻസിന്റെയും ഇന്ത്യൻ വംശജയായ ഉഷ വാൻസിന്റെയും വിവാഹ ഫോട്ടോ പങ്കിട്ടുകൊണ്ടാണ് ഒരാൾ കമന്റ് ചെയ്തത്. ബൈബിളിനെയോ ഭരണഘടനയെയോ ശ്രദ്ധിക്കാത്ത വ്യാജ ക്രിസ്ത്യാനിയാണിത് പറയുന്നതെന്നും കഴിയുമെങ്കിൽ നിങ്ങൾ യേശുവിനെയും നാടു കടത്തിയേനെ എന്നുമായിരുന്നു മറ്റൊരു എക്സ് ഉപയോക്താവിന്റെ കമന്റ്. ഒരു വ്യാജ ക്രിസ്ത്യാനിയുടെ വ്യാജ വാക്കുകൾ എന്നായിരുന്നു മറ്റൊരാളിന്റെ കമന്റ്.
തന്റെ വിശ്വാസത്തിന്റെയും ഇന്ത്യൻ സ്വത്വത്തിന്റെയും പേരിൽ ഉഷ വാൻസ് ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല.അടുത്തിടെ അമേരിക്കക്കാർക്കിടയിലെ ഇന്ത്യൻ വിദ്വേഷം സാധാരണവത്കരിക്കുന്നതിനെക്കുറിച്ച് ഉഷ പറഞ്ഞിരുന്നു.