വൈറ്റ് ഹൗസിൽ എത്തി ആദ്യ ദിനം തന്നെ ഈ ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ഒപ്പു വയ്ക്കുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോർട്ട്. ജനുവരി 20നാണ് റൊണാൾഡ് ട്രംപ് അധികാരത്തിലേറുന്നത്. ഭാവിയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനെ സൈനിക സേവനത്തിൽ നിന്നും വിലക്കുന്നതിനും ഈ ഉത്തരവ് കാരണമാകും.
തന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ട്രാൻസ്ജെന്ഡർ സൈനികരെ ഉന്നം വച്ച് ട്രംപ് സംസാരിച്ചിരുന്നു. മുൻപും ട്രാൻസ്ജെൻഡർ ഉദ്യോഗസ്ഥരുടെ സേവനങ്ങളും ട്രംപ് വിലക്കിയിട്ടുണ്ട്. ഇതിനായി സമൂഹമാധ്യമമായ എക്സിൽ ട്രംപ് പ്രചാരണം നടത്തുകയും ചെയ്തിരുന്നു. രാജ്യ സേവനത്തിനായി ജെൻഡർ നോക്കേണ്ട കാര്യമുണ്ടോ എന്നാണ് ഇതിനെതിരെ വിമർശനം ഉന്നയിക്കുന്നവർ പറയുന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 25, 2024 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ട്രാൻസ്ജെൻഡറുകളെ യു.എസ് സൈന്യത്തിൽ നിന്ന് ഡൊണാൾഡ് ട്രംപ് ഒഴിവാക്കുമെന്ന് സൂചന