2023 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈക്രോസോഫ്റ്റ് ഏജന്റാണെന്ന് പറഞ്ഞായിരുന്നു ഒരാള്‍ ലിസയെ വിളിച്ചത്. 400,000 ഡോളര്‍ ക്രിപ്‌റ്റോ കറന്‍സി വാലറ്റിലേക്ക് മാറ്റാന്‍ ഇയാള്‍ ലിസയോട് ആവശ്യപ്പെട്ടു. ഇയാള്‍ പറഞ്ഞതുപോലെ താന്‍ ചെയ്തുവെന്നും പിന്നാലെ തന്റെ പണം നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു.
ഒരുവര്‍ഷത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ഒരു വാതുവെപ്പുകാരനെയും ക്രിപ്‌റ്റോ കറന്‍സി കൈകാര്യം ചെയ്യുന്ന ലക്ഷ്യ വിജ് എന്നയാളെയും ഇഡി അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലാണ് വാതുവയ്പ്പുകാരനായ ലക്ഷ്യ താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മറ്റൊരു കേസില്‍ ഗുജറാത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഡല്‍ഹി പോലീസിലെ ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
advertisement
പ്രഫുല്‍ ഗുപ്ത, ഇദ്ദേഹത്തിന്റെ അമ്മ സരിത ഗുപ്ത എന്നിവരുടെ വാലറ്റുകളിലേക്കാണ് ലിസ റോത്ത് കൈമാറിയ പണം ചെന്നിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ശേഷം കരണ്‍ ചുഗ് എന്നയാള്‍ പ്രഫുല്‍ ഗുപ്തയില്‍ നിന്നും ഈ പണം വാങ്ങി വിവിധ വാലറ്റുകളില്‍ നിക്ഷേപിച്ചു. പിന്നീട് ക്രിപ്‌റ്റോ കറന്‍സി വിറ്റ് ഈ തുക വിവിധ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റി. ശേഷം ഫെയല്‍ പ്ലേ പോലുള്ള ബെറ്റിംഗ് ആപ്പുകളില്‍ നിന്നും ലഭിച്ച പണമാണെന്ന തരത്തില്‍ പണം ഇവര്‍ ഉപയോഗിക്കുകയും ചെയ്തു.
ലിസ റോത്തിന്റെ പരാതിയെ തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസെന്ന നിലയിലാണ് അന്വേഷണ ഏജന്‍സി കേസന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം വിവിധ സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഡിജിറ്റല്‍ രേഖകകളും ശേഖരിച്ചു.
തട്ടിപ്പിന് ഉപയോഗിച്ച വാലറ്റുകള്‍ കൈവശം വെച്ചിരുന്നവരുടെ മൊഴി രേഖപ്പെടുത്തി. ലക്ഷ്യ ആണ് തട്ടിപ്പിന്റെ ബുദ്ധി കേന്ദ്രമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മുഖ്യ പ്രതിയെ ഡല്‍ഹിയിലെ റോസ് അവന്യു കോടതിയില്‍ ഹാജരാക്കിയിരുന്നു. ശേഷം ഇയാളെ അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു.