ബീഹാര്‍ സ്വദേശിയായ മനോജ് പണ്ഡിറ്റാണ് ആദ്യഭാര്യയായ സേഖ ദേവിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹത്തിന് മുതിര്‍ന്നത്. ജാര്‍ഖണ്ഡ് സ്വദേശിയാണ് സേഖ ദേവി. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. എന്നാല്‍ വിവാഹത്തിന് ശേഷം ഇരുവരും തമ്മില്‍ വഴക്കും തര്‍ക്കവും സ്ഥിരമായി. ഇതോടെയാണ് ബന്ധം വേര്‍പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്. തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. നിലവില്‍ ഇവരുടെ കേസ് കോടതിയുടെ പരിഗണനയിലാണ്.
എന്നാല്‍ സേഖ ദേവിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് മുമ്പ് മനോജിന്റെ പിതാവ് ബാസുകി പണ്ഡിറ്റ് മറ്റൊരു യുവതിയുമായി മനോജിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ സേഖ ദേവി തന്റെ അമ്മയോടൊപ്പം മനോജ് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തി.
advertisement
മനോജിന്റെ രണ്ടാം വിവാഹമാണിതെന്ന കാര്യം അപ്പോഴാണ് വധുവിന്റെ വീട്ടുകാര്‍ അറിഞ്ഞത്. ആദ്യവിവാഹത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ മനോജിന്റെ വീട്ടുകാര്‍ വധുവിന്റെ കുടുംബത്തോട് പറഞ്ഞിരുന്നില്ല.
ഡിസംബര്‍ 10നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വരനേയും കൂട്ടരേയും സ്വീകരിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ ഒരുങ്ങുന്നതിനിടെയാണ് സേഖ ദേവി മണ്ഡപത്തിലെത്തി എല്ലാകാര്യവും തുറന്നുപറഞ്ഞത്. മനോജിന്റെ ആദ്യവിവാഹത്തെക്കുറിച്ച് അറിഞ്ഞ വധുവിന്റെ വീട്ടുകാര്‍ ഈ ബന്ധത്തില്‍ നിന്ന് പിന്മാറി.