TRENDING:

കശ്മീർ വിഷയവും ഉഭയകക്ഷി പ്രശ്നങ്ങളും ചർച്ച ചെയ്യാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദിയിലേക്ക്

Last Updated:

പാകിസ്ഥാനോട് വളരെ അടുത്ത് നിൽക്കുന്ന രാജ്യമാണ് സൗദി അറേബ്യ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാമാബാദ്: കശ്മീർ പ്രശ്‌നം ഉൾപ്പെടെയുള്ള ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി അറേബ്യയിലേക്ക്. 2019 ഓഗസ്റ്റ് അഞ്ചുമുതലുള്ള ഇന്ത്യയുടെ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടികളിൽ നിന്ന് ഉരുത്തിരിഞ്ഞ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് വിദേശകാര്യ ഓഫീസ് (എഫ്ഒ) പ്രസ്താവനയിൽ പറഞ്ഞു.
advertisement

പാകിസ്ഥാനോട് വളരെ അടുത്ത് നിൽക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവി റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്. ഇന്ത്യയുടെ കശ്മീർ നടപടിക്ക് മറുപടിയായി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്തി ഇന്ത്യൻ ഹൈക്കമ്മീഷണറെ പാകിസ്ഥാൻ പുറത്താക്കിയിരുന്നു.

കശ്മീർ പ്രശ്‌നം അന്താരാഷ്ട്രവൽക്കരിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. എന്നാൽ, ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ വാദം. യാഥാർത്ഥ്യം അംഗീകരിക്കാനും ഇന്ത്യാവിരുദ്ധ നിലപാചടുകൾ അവസാനിപ്പിക്കാനും ഇസ്ലാമാബാദിനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

advertisement

12 കോടിയുടെ ഓണം ബമ്പര്‍; ഒന്നാം സമ്മാനം അടിച്ചാൽ ശരിക്കും എത്ര കോടി കിട്ടും?

കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇപ്പോഴത്തെ സന്ദർശനം. സൗദി കിരീടാവകാശി സൽമാൻ 2019 ഫെബ്രുവരിയിൽ നടത്തിയ പാകിസ്ഥാൻ സന്ദർശനത്തിനുശേഷം പാകിസ്ഥാൻ-സൗദി അറേബ്യ ബന്ധത്തിൽ എല്ലാ മേഖലകളിലും സഹകരണം വർദ്ധിച്ചുവരുന്നതായി വിദേശകാര്യ ഓഫീസ് അറിയിച്ചു.

പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും പാക് പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും ചർച്ച ചെയ്യും. ഇമ്രാൻ ഖാന്‍റെ സൗദിസന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സാഹോദര്യബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുമെന്നും വിദേശകാര്യ ഓഫീസ് വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/World/
കശ്മീർ വിഷയവും ഉഭയകക്ഷി പ്രശ്നങ്ങളും ചർച്ച ചെയ്യാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദിയിലേക്ക്