12 കോടിയുടെ ഓണം ബമ്പര്‍; ഒന്നാം സമ്മാനം അടിച്ചാൽ ശരിക്കും എത്ര കോടി കിട്ടും?

ഒന്നാം സമ്മാനായി 12 കോടി അടിച്ചയാൾക്ക് കൈയ്യില്‍ എത്ര രൂപ കിട്ടുമെന്നതാണ് ഇപ്പോള്‍ പലരുടെയും സംശയം.

news18-malayalam
Updated: September 19, 2019, 3:51 PM IST
12 കോടിയുടെ ഓണം ബമ്പര്‍; ഒന്നാം സമ്മാനം അടിച്ചാൽ ശരിക്കും എത്ര കോടി കിട്ടും?
ഒന്നാം സമ്മാനായി 12 കോടി അടിച്ചയാൾക്ക് കൈയ്യില്‍ എത്ര രൂപ കിട്ടുമെന്നതാണ് ഇപ്പോള്‍ പലരുടെയും സംശയം.
  • Share this:
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയതില്‍ വച്ച് ഏറ്റവുമധികം ഉയര്‍ന്ന സമ്മാനത്തുക പ്രഖ്യാപിച്ച ടിക്കറ്റായിരുന്നു ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍. 12 കോടിയാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. TM 160869 എന്ന ടിക്കറ്റിനാണ് ഇക്കുറി ബമ്പറടിച്ചത്.

ഒന്നാം സമ്മാനായി 12 കോടി അടിച്ചയാൾക്ക് കൈയ്യില്‍ എത്ര രൂപ കിട്ടുമെന്നതാണ് ഇപ്പോള്‍ പലരുടെയും സംശയം. ഏതായാലും സമ്മാനത്തുകയായ 12 കോടി മുഴുവനായും ലഭിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍പ്പിന്നെ എത്രയായിരിക്കും ഒന്നാം സമ്മാനം ലഭിച്ചയാളിന് ലഭിക്കുന്നതെന്ന് പരിശോധിക്കാം.

12 കോടിയാണ് സമ്മാനത്തുക. ഇതില്‍ 10 ശതമാനമാണ് ഏജന്റിന്റെ കമ്മീഷന്‍. അതായത് 1.20 കോടി രൂപ. ഏജന്റിന്റെ കമ്മീഷന്‍ കിഴിച്ചാല്‍ ബാക്കി 10.80 കോടി രൂപ. ഈ തുകയ്ക്ക് 30 ശതമാനമാണ് നികുതി നല്‍കേണ്ടത്. ഇതിനായി 3.24 കോടി രൂപ വേണ്ടിവരും. അതിന്റെ 37 ശതമാനം സര്‍ചാര്‍ജായ 1.19,88 കോടി രൂപയും സര്‍ക്കാരിന് നല്‍കണം. കൂടതെ ആരോഗ്യ വിദ്യാഭ്യാസ സെസായി 17,75,520 രൂപയും അടയ്ക്കേണ്ടി വരും. അങ്ങനെ ഒന്നാം സമ്മാനക്കാരനില്‍ നിന്നും നികുതിയും സര്‍ചാര്‍ജും ഉള്‍പ്പെടെ 4,61,63,520 കോടി രൂപ സര്‍ക്കാര്‍ ഇടാക്കും. ഇതെല്ലാം കിഴിച്ച് ബാക്കി വരുന്ന 6,18,36,480 രൂപയാകും ഒന്നാം സമ്മാനക്കാരന് ലഭിക്കുക.

Also Read അടിച്ചു മോനെ.. ഓണം ബമ്പർ ആലപ്പുഴ ജില്ലയിൽ

First published: September 19, 2019, 3:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading