TRENDING:

പാകിസ്ഥാൻ മുൻ സൈനിക മേധാവി ടോയ്‌ലറ്റിൽ വഴുതി വീണ് തലയ്ക്ക് ഗുരുതര പരിക്ക്

Last Updated:

ശസ്ത്രക്രിയ വിജയകരമാണെന്നും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയ്ക്ക് ടോയ്‌ലറ്റിൽ വഴുതി വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റു. തലയിൽ മൂന്നിടത്ത് പരിക്കേറ്റ അദ്ദേഹത്തെ റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് അദ്ദേഹം ശുചിമുറിയിൽ വീണതെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
News18
News18
advertisement

പരിക്കുകൾ ഗുരുതരമായതിനെത്തുടർന്ന് സൈനിക ആശുപത്രിയിൽ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ വിജയകരമാണെന്നും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും തലയ്ക്കേറ്റ പരിക്കായതിനാൽ ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലവിൽ ബജ്‌വയുടെ ആരോഗ്യനില സ്ഥിരമാണെങ്കിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ ആഴ്ചകൾ എടുത്തേക്കാമെന്ന് ഡോക്ടർമാർ സൂചിപ്പിച്ചു. 2016 മുതൽ 2022 വരെ പാകിസ്ഥാൻ സൈനിക മേധാവിയായിരുന്ന ബജ്‌വ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള സൈനിക വ്യക്തിത്വങ്ങളിൽ ഒരാളാണ്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാൻ മുൻ സൈനിക മേധാവി ടോയ്‌ലറ്റിൽ വഴുതി വീണ് തലയ്ക്ക് ഗുരുതര പരിക്ക്
Open in App
Home
Video
Impact Shorts
Web Stories