ബാഷര്‍ അല്‍ അസദിന്റെ ആസ്തി
ഏകദേശം അരനൂറ്റാണ്ടിലേറെയായി സിറിയ അസദ് കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. റഷ്യ, ഇറാന്‍ തുടങ്ങിയ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ബാഷര്‍ അല്‍ അസദ് അടുത്ത് അധികാരത്തില്‍ വന്നത്. ഭരണകൂടത്തിന്റെ തകര്‍ച്ചയോടെ അസദിന്റെ സമ്പത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് സമാനമായി വലിയൊരു തുകയുമായാണ് അസദ് രാജ്യം വിട്ടതെങ്കില്‍ എത്ര തുക കൊണ്ടുപോകാന്‍ കഴിയും? അസദിന്റെ ആകെ ആസ്തി സംബന്ധിച്ചുള്ള വിവരങ്ങള്‍ അടുത്തകാലത്ത് രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍, അസദിന്റെ സ്വത്തുവിവരം സംബന്ധിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
advertisement
അസദ് കുടുംബത്തിന് 200 ടണ്‍ സ്വര്‍ണശേഖരവും 16 ബില്ല്യണ്‍ ഡോളറും അഞ്ച് ബില്ല്യണ്‍ യൂറോയുമുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ സ്ഥാപനമായ എംഐ6ല്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് സൗദി പത്രമായ എലാവ് റിപ്പോര്‍ട്ടു ചെയ്തു. ഇത് അടുത്ത ഏഴ് വര്‍ഷത്തേക്കുള്ള സിറിയയുടെ ദേശീയ ബജറ്റിന് തുല്യമാണെന്ന് 2023ൽ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
ബാഷര്‍ അല്‍ അസദ് കുടുംബത്തിന്റെ ആകെ ആസ്തി
2022ല്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ അസദിന്റെ സമ്പത്ത് സംബന്ധിച്ച കൃത്യമായ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ബാഷര്‍ അല്‍ അസദ്, ഭാര്യ അസ്മ അഖ്‌റാസ് അസദിന്റെയും വിവിധ കുടുംബാംഗങ്ങളുടെയും സാമ്പത്തിക വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. അസദിന്റെ മക്കളായ ഹഫീസ്, സെയ്ന്‍, കരീം എന്നിവരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അസദ് കുടുംബത്തിന്റെ ആസ്തി ഒരു ബില്ല്യണ്‍ ഡോളറിനും രണ്ട് ബില്ല്യണ്‍ ഡോളറിനും ഇടയിലാണെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കാക്കുന്നു. അതേസമയം, ഈ കണക്ക് അവര്‍ സ്ഥിരീകരിച്ചിട്ടില്ല. സിറിയയിലെ ഭൂരിഭാഗം സാമ്പത്തിക ഇടപാടുകളിലും അസദ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഇത് പുറത്തുനിന്നുള്ളവര്‍ക്ക് അവരുടെ സ്വത്തുസംബന്ധിച്ച വിവരം പൂര്‍ണമായി കണക്കാക്കുന്നതിന് തടയിടുന്നു. ഓഫ്‌ഷോര്‍ അക്കൗണ്ടുകള്‍, റിയല്‍ എസ്‌റ്റേറ്റ്, ഷെല്‍ കമ്പനികള്‍ എന്നിവയിലാണ് അവരുടെ സ്വത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെട്ടിരിക്കുന്നത്. ഉപരോധങ്ങള്‍ തടയുന്നതിനും ഒഴിവാക്കുന്നതിനും തെറ്റായ പേരുകളാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്.
വരുമാനസ്രോതസ്സുകള്‍
നിയമാനുസൃതവും നിയമവിരുദ്ധവുമായ ഉറവിടങ്ങളില്‍ നിന്നാണ് അസദ് കുടുംബത്തിന്റെ സമ്പത്ത് ഉള്‍ക്കൊള്ളുന്നത്. കള്ളക്കടത്ത്, ആയുധക്കച്ചവടം, മയക്കുമരുന്ന് കടത്ത്, കൊള്ളയടിക്കല്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരു ഭാഗം വരുമാനം കണ്ടെത്തുന്നു. ഈ നിയമവിരുദ്ധ ഇടപാടുകളില്‍ നിന്നുള്ള ലാഭം ഷെല്‍ കമ്പനികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ഭരണത്തിന് സാമ്പത്തിക ഉറവിടമാകുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഉള്‍പ്പെടുന്ന സങ്കീര്‍ണമായ സ്ഥാപനങ്ങളിലൂടെ വെളുപ്പിക്കുന്നു.
ബാഷര്‍ അല്‍ അസദിന്റെ അടുത്ത കുടുംബത്തെ കൂടാതെ, സമൂഹത്തിലെ മറ്റ് സ്വാധീനമുള്ള വ്യക്തികളും ഭരണകൂടത്തിന്റെ സാമ്പത്തിക ശക്തിയിലേക്ക് സംഭാവന ചെയ്യുന്നു. അസദിന്റെ ബന്ധുക്കളായ ദു അല്‍-ഹിമ്മ ഷാലിഷ്(സുഹൈര്‍ ഷാലിഷ് എന്നും അറിയപ്പെടുന്നു), റിയാദ് ഷാലിഷ് എന്നിവരുള്‍പ്പെടുന്ന ഷാലിഷ് കുടുംബത്തിന് ഒരു ബില്ല്യണ്‍ ഡോളറിലധികം സമ്പത്തുണ്ട്.
റാമി മഖ്‌ലൂഫ്: അസദിന്റെ കസിന്‍, സിറിയയിലെ ഏറ്റവും ധനികനായ വ്യക്തി
സിറിയയിലെ ഏറ്റവും സമ്പന്നനും ഏറ്റവും സ്വാധീനമുള്ളതുമായ വ്യക്തികളില്‍ ഒരാളാണ് റാമി മഖ്‌ലൂഫ്. ഇയാള്‍ അസദ് കുടുംബത്തിന്റെ സാമ്പത്തിക സാമ്രാജ്യത്തിലെ മറ്റൊരു പ്രധാന സ്രോതസ്സാണ്. ബാഷര്‍ അല്‍ അസദിന്റെ അമ്മാവന്റെ മകനായ മഖ്‌ലൂഫാണ് സിറിയന്‍ സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗം നിയന്ത്രിച്ചിരുന്നത്. എന്നിരുന്നാലും, 2020-ല്‍ പ്രസിഡണ്ട് അസദുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം, മഖ്‌ലൂഫിന്റെ പല ബിസിനസ്സ് പ്രവര്‍ത്തനങ്ങളും ഭരണകൂടം ഏറ്റെടുത്തു. ഇതൊക്കെയാണെങ്കിലും, മഖ്‌ലൂഫിന്റെ കണക്കാക്കിയ സമ്പത്ത് 5 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ്. ഇത് അസദ് കുടുംബത്തിന്റെ ആസ്തികളിലേക്ക് കൂട്ടിച്ചേര്‍ത്തതായി വിശ്വസിക്കപ്പെടുന്നു.