അതേസമയം, കഞ്ചാവ് കൈവശം വയ്ക്കുന്നവരും വളർത്തുന്നവരും നിയമപരമായി പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കഞ്ചാവ് ക്ലബ്ബുകളിൽ അംഗങ്ങൾ ആയിരിക്കണം. ഈ ഗ്രൂപ്പുകളിൽ പരമാവധി 500 അംഗങ്ങൾ വരെ ആകാം. എന്നാൽ ഇതിലെ അംഗങ്ങൾ 18 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർ ആയിരിക്കണമെന്നും കൂടാതെ ജർമൻ നിവാസികൾ ആയിരിക്കണമെന്നും നിയമം ആവശ്യപ്പെടുന്നു.
advertisement
Also Read- ചൈനയിൽ പ്രത്യുത്പാദന നിരക്കിൽ വൻ ഇടിവ്; ജനസംഖ്യ കുറയുന്നതിനിടെ വീണ്ടും ആശങ്ക
എന്നാൽ ക്ലബ്ബുകളിലോ സ്കൂളുകളിലോ നഴ്സറികളിലോ കളിസ്ഥലങ്ങളിലോ സ്പോർട്സ് ഗ്രൗണ്ടുകളിലോ ഇതിന്റെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. എങ്കിലും ഒരാൾക്ക് പ്രതിദിനം 25 ഗ്രാം ഉം പ്രതിമാസം 50 ഗ്രാം വരെയും വാങ്ങാനുള്ള അനുവാദമുണ്ട്. ഇനി 21 വയസ്സിസിന് താഴെയുള്ളവരാണെങ്കിൽ ഇത് 30 ഗ്രാം കഞ്ചാവ് മാത്രമേ മൊത്തത്തിൽ വാങ്ങാൻ സാധിക്കൂ. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ജർമൻ മന്ത്രിസഭയിൽ അവതരിപ്പിക്കുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ലഹരി നിയമത്തം സംബന്ധിച്ച് ജർമനിയുടെ ഈ ബില്ല് സുപ്രധാന വഴിത്തിരിവായി മാറും എന്ന് ആരോഗ്യമന്ത്രി കാൾ ലൗട്ടർബാക്ക് പറഞ്ഞു. കൂടാതെ പ്രധാനമായും കരിഞ്ചന്ത വിൽപ്പന തടയുക, അനധികൃത കഞ്ചാവ് ഉത്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പരിമിതപ്പെടുത്തുക തുടങ്ങിയവയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് വ്യക്തമാക്കി.
കൂടാതെ ഇതിലൂടെ ഒരു പ്രശ്നം സൃഷ്ടിക്കാൻ അല്ല പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രി ലൗട്ടർബാക്ക് പറഞ്ഞു. എന്നാൽ കഞ്ചാവ് നിയമവിധേയമാക്കിയതിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. ഈ നീക്കത്തിലൂടെ തിരിച്ചടിയായിരിക്കും ഉണ്ടാകുകയെമെന്നും ജർമൻ ജഡ്ജിമാരുടെ സംഘടന ചൂണ്ടിക്കാണിക്കുന്നു.
Also Read- ‘അഫ്ഗാനിസ്ഥാന് പുറത്തുള്ള ജിഹാദ് അവസാനിച്ചു, അവരെ രക്തസാക്ഷികളായി കണക്കാക്കില്ല’: താലിബാൻ നേതാവ്
എന്നാൽ കഞ്ചാവ് അമിതമായി നിയന്ത്രിക്കുന്ന തരത്തിലേക്ക് നിയമങ്ങൾ വന്നാൽ ഇത് സാധാരണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരുടെ പേര് കളങ്കപ്പെടുത്തുകയുംരെ ബാധിക്കുമെന്നും നിരവധി കഞ്ചാവ് ക്ലബ്ബുകളുടെ പ്രവർത്തനം അസാധ്യമാക്കുകയും തടസപ്പെടുത്തുമെന്നും ബെർലിൻ ആസ്ഥാനമായുള്ള ഒരു കഞ്ചാവ് സോഷ്യൽ ക്ലബ്ബിന്റെ തലവനായ ഒലിവർ വാക്ക്- ജുർഗൻസൻ പറഞ്ഞു.
നിലവിൽ ചില തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രം നിയന്ത്രിത വാണിജ്യ വിതരണ ശൃംഖലകളിൽ ഇക്കാര്യം പരിശോധിച്ചു നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. കൂടാതെ ഇത് പിന്നീട് ശാസ്ത്രീയമായും വിലയിരുത്തപ്പെടും.
അതേസമയം ലൈസൻസുള്ള ഔട്ട്‌ലെറ്റുകളിൽ രാജ്യത്തുടനീളമുള്ള മുതിർന്നവർക്ക് കഞ്ചാവ് വിതരണം ചെയ്യാനുള്ള പദ്ധതി കഴിഞ്ഞവർഷം അവതരിപ്പിച്ചിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മീഷനുമായുള്ള ചർച്ചയെ തുടർന്ന് പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു.